ചണ്ഡിഗഡ്: ഹരിയാനയില്‍ 577 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2,57,644 ആയി ഉയർന്നു. മരണസംഖ്യ 2,821 ആയി ഉയർന്നു. അഞ്ച് പേർ കൂടി രോഗം ബാധിച്ച് മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
മരിച്ചവരില്‍ രണ്ടുപേര്‍ ഫരീദാബാദിലും രണ്ടുപേര്‍ സോണിപട്ടിലും ഒരാള്‍ കുരുക്ഷേത്രയിൽ നിന്നുമാണ്. ഗുഡ്ഗാവ് (128), ഫരീദാബാദ് (61) എന്നിവിടങ്ങളിൽ നിന്നാണ് പുതിയ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. ജിന്ദ്, നുഹ് ജില്ലകളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഹരിയാനയിൽ കൊവിഡ് കേസുകളും മരണങ്ങളും കുറവാണ്. നിലവിൽ സംസ്ഥാനത്ത് 5,888 സജീവ കേസുകളാണുള്ളത്. വ്യാഴാഴ്ച 7,013. വെള്ളിയാഴ്ച 6,577. ശനിയാഴ്ച 6,079 എന്നിങ്ങനെയായിരുന്നു പുതിയ കൊവിഡ് കണക്ക്. 96.62 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.