ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 90 സീറ്റുകളിലായി 1,168 പേർ മത്സരിക്കുമെന്ന് ജോയിന്‍റ് ചീഫ് ഇലക്ടറൽ ഓഫീസർ ഇന്ദർ ജീത്. ഒക്ടോബർ ഏഴിനായിരുന്നു സ്ഥാനാർഥികള്‍ക്ക് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തിയതി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നങ്ങൾ അനുവദിച്ചിരുന്നു.
ജില്ലാ അടിസ്ഥാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ എണ്ണം: അംബാല- 36, ജജ്ജർ - 58, കൈത്തൽ- 57, കുരുക്ഷേത്ര- 44, സിർസ- 66, ഹിസാർ- 118 യമുനാനഗർ - 46, മഹേന്ദ്രഗഡിൽ - 45, ചാർക്കി - 27, രേവാരി- 41, ജിന്ദ് -63, പഞ്ച്കുള- 24, ഫത്തേഹാബാദ്- 50, റോഹ്തക് - 58, പാനിപട്ട്- 40, മേവാത്ത്- 35, സോണിപട്ട്- 72, ഫരീദാബാദ്- 69, ഭിവാനി- 71, കർണാൽ- 59, ഗുർഗൺ- 54, പൽവാൽ- 35 എന്നിങ്ങനെയാണ്. ഹരിയാനയില്‍ ഒക്‌ടോബര്‍ ഇരുപത്തിയൊന്നിന് വോട്ടെടുപ്പും ഒക്‌ടോബര്‍ ഇരുപത്തിനാലിന് വോട്ടെണ്ണലും നടക്കും.