ഗാന്ധിനഗര്‍: സൂറത്തില്‍ ലോക്ക് ഡൗൺ ലംഘിച്ച് വാഹനത്തില്‍ കറങ്ങി നടന്ന എംഎല്‍എയുടെ മകനെയും സുഹൃത്തുക്കളെയും തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥക്ക് പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റം. രാഷ്‌ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് വനിതാ കോൺസ്റ്റബിളിനെ സ്ഥലം മാറ്റം നല്‍കിയതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ഡൽഹി കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മണ്ഡൽ ട്വിറ്ററിലൂടെ വനിതാ പൊലീസിനെ പ്രശംസിച്ചു. നിയമം കൈയ്യിൽ എടുക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ സുനിത യാദവിനെപ്പോലുള്ള കൂടുതൽ പൊലീസുകാർ രംഗത്തെത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
-
ईमानदारी से काम कर रहे अफसर को ड्यूटी मत सिखाओ, अपनी बिगड़ी औलादों को तमीज़ सिखाओ!
— Swati Maliwal (@SwatiJaiHind) July 12, 2020 " class="align-text-top noRightClick twitterSection" data="
ऐसे ढीठों को सुधारने के लिए #SunitaYadav जैसे और अफसरों को आगे आने की ज़रूरत है। pic.twitter.com/8eZyqVsQzp
">ईमानदारी से काम कर रहे अफसर को ड्यूटी मत सिखाओ, अपनी बिगड़ी औलादों को तमीज़ सिखाओ!
— Swati Maliwal (@SwatiJaiHind) July 12, 2020
ऐसे ढीठों को सुधारने के लिए #SunitaYadav जैसे और अफसरों को आगे आने की ज़रूरत है। pic.twitter.com/8eZyqVsQzpईमानदारी से काम कर रहे अफसर को ड्यूटी मत सिखाओ, अपनी बिगड़ी औलादों को तमीज़ सिखाओ!
— Swati Maliwal (@SwatiJaiHind) July 12, 2020
ऐसे ढीठों को सुधारने के लिए #SunitaYadav जैसे और अफसरों को आगे आने की ज़रूरत है। pic.twitter.com/8eZyqVsQzp
എംഎൽഎയും ആരോഗ്യ സഹമന്ത്രിയുമായ കുമാർ കനാനിയുടെ മകനായ പ്രകാശ് കാനാനിയെയാണ് ലോക്ക് ഡൗൺ ലംഘിച്ചതിന് പൊലീസ് ഉദ്യോഗസ്ഥ സുനിത യാദവ് തടഞ്ഞത്. ഇയാളും സുഹൃത്തുക്കളെയും ചേര്‍ന്ന് വനിതാ കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഓഡിയോ ക്ലിപ്പ് സാമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രകാശ് കനാനിയെയും ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി എ-ഡിവിഷൻ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണർ സി.കെ പട്ടേൽ പറഞ്ഞു. നേരത്തെ സൂറത്തില്‍ ലോക്ക് ഡൗണും രാത്രി കർഫ്യൂ ഉത്തരവുകളും ലംഘിച്ചതിന് ഗുജറാത്ത് മന്ത്രിയുടെ മകനെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്‌തിരുന്നു.