ഗാന്ധിനഗർ: ഗുജറാത്ത് ഹൈക്കോടതിയിൽ 10 ജീവനക്കാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതേതുടർന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ അടിയന്തര കാര്യങ്ങൾ ഒഴികേ മറ്റെല്ലാ പ്രവർത്തനങ്ങളും ജൂലൈ 17 വരെ നിര്‍ത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞയാഴ്ച ഏഴ് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി മൂന്ന് ദിവസത്തേക്ക് അടച്ചിരുന്നു. ഉത്തരവ് അനുസരിച്ച്, താൽക്കാലിക ജാമ്യം, മുൻകൂർ ജാമ്യം, ഹേബിയസ് കോർപ്പസ്, തടങ്കലിൽ വയ്ക്കൽ, അടിയന്തര സിവിൽ കാര്യങ്ങൾ എന്നീ പ്രാധാന്യമുള്ള വിഷയങ്ങൾ പട്ടികപ്പെടുത്തും. കേസുകളുടെ ആഭിമുഖ്യം സംബന്ധിച്ച കാര്യങ്ങൾ ബന്ധപ്പെട്ട ബെഞ്ച് തീരുമാനിക്കും. അതനുസരിച്ചാണ് ഹൈക്കോടതിയുടെ പ്രവർത്തനങ്ങൾ നടക്കുക.