ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് നിന്ന് രണ്ട് പാകിസ്ഥാന്‍ മീന്‍പിടുത്തക്കാരെ അറസ്റ്റ് ചെയ്തു. അതിര്‍ത്തി സുരക്ഷാ സേനയാണ് ഇവരെ പിടികൂടിയത്. ഗുജാറത്ത് തീരത്തെ ഹറാമിനുല്ല മേഖലയില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
അതിര്‍ത്തി സുരക്ഷാ സേന പട്രോളിങ് നടത്തുന്നതിനിടെയാണ് പാകിസ്ഥാന്‍ സ്വദേശികളെ കണ്ടത്. ഇരുവരെയും അറസ്റ്റ് ചെയ്തതിന് ശേഷം പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയതായി അതിര്‍ത്തി സുരക്ഷാ സേന അറിയിച്ചു.