ETV Bharat / bharat

ദുരിത സമയങ്ങളിൽ സർക്കാർ ക്രൂരമായി നികുതി ചുമത്തുന്നു: ചിദംബരം - പി ചിദംബരം

ദുരിത സമയങ്ങളിൽ സർക്കാരുകൾ ജനങ്ങൾക്ക് പണം നൽകണമെന്നും ജനങ്ങളിൽ നിന്ന് പണം ഞെക്കി പിഴിഞ്ഞ് വാങ്ങരുതെന്നും ചിദംബരം പറഞ്ഞു. കേന്ദ്രസർക്കാർ പെട്രോളിന്‍റെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും ഉയർത്തിയതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ പരാമർശം.

Govts imposing taxes in times of distress 'cruel' : Chidambaram  business news  Chidambaram  former finance minister  ചിദംബരം  മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം  പി ചിദംബരം  മുൻ ധനമന്ത്രി പി ചിദംബരം
മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം.
author img

By

Published : May 6, 2020, 2:50 PM IST

ന്യൂഡൽഹി: കൊവിഡ് 19 നെത്തുടർന്ന് ലോക്ക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിലുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ നികത്താൻ സർക്കാർ വായ്പയെടുക്കണമെന്നും ജനങ്ങളിൽ ഉയർന്ന നികുതി ഭാരം ചുമത്തുകയല്ല വേണ്ടതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. കേന്ദ്രവും ഡൽഹി സർക്കാരും പെട്രോളിയം ഉൽ‌പന്നങ്ങളുടെ നികുതി വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ചിദംബരം രംഗത്തെത്തിയത്.

സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമ്പോൾ മാത്രമേ പുതിയതോ ഉയർന്നതോ ആയ നികുതികൾ ചുമത്താൻ സാധിക്കൂ. ദുരിത സമയങ്ങളിൽ സർക്കാരുകൾ ജനങ്ങൾക്ക് പണം നൽകണമെന്നും ജനങ്ങളിൽ നിന്ന് പണം ഞെക്കി പിഴിഞ്ഞ് വാങ്ങരുതെന്നും ചിദംബരം പറഞ്ഞു. പുതിയതോ ഉയർന്നതോ ആയ നികുതികൾ കുടുംബങ്ങളെ കൂടുതൽ ദാരിദ്ര്യത്തിലാക്കുമെന്നും ചിദംബരം ഓർമ്മിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി കേന്ദ്രസർക്കാർ പെട്രോളിന്‍റെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും ഉയർത്തിയതിന് പിന്നാലെയാണ് ചിദംബരത്തിന്‍റെ പരാമർശം.ഡൽഹി സർക്കാർ പ്രാദേശിക വിൽപ്പന നികുതി അല്ലെങ്കിൽ മൂല്യവർധിത നികുതി (വാറ്റ്) ഉയർത്തിയതിനെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 1.67 രൂപയും ഡീസലിന് 7.10 രൂപയും ഉയർന്നു.

നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 71.26 രൂപയാണ് വില. മുമ്പ് 69.59 രൂപയായിരുന്നു. 62.29 രൂപയിൽ നിന്ന് ഡീസൽ വില ലിറ്ററിന് 69.39 രൂപയായി ഉയർന്നു.ലോക്ക് ഡൗൺ സമയത്ത് കുറഞ്ഞ വരുമാനവുമായി ജനങ്ങൾ പോരാടുമ്പോൾ ചില സംസ്ഥാനങ്ങളിൽ മദ്യത്തിന്‍റെ നികുതിയും ഉയർത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.