ന്യൂഡൽഹി: പൊതു ആരോഗ്യ മേഖലക്ക് കൂടുതൽ വിഹിതം നൽകുമെന്ന് അറിയിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പകർച്ചവ്യാധികൾ ചികിത്സിക്കുന്നതിനായി രാജ്യത്തൊട്ടാകെ പ്രത്യേക ആശുപത്രി ബ്ലോക്ക് സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. കൂടാതെ എല്ലാ ജില്ലകളിലും പകർച്ചവ്യാധി ചികിത്സക്കായി പ്രത്യേക സജ്ജീകരണങ്ങൾ തയ്യാറാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
'എല്ലാ ജില്ലകളിലും ഒരു പകർച്ചവ്യാധി ആശുപത്രി ബ്ലോക്ക് ഉണ്ടാകും. ബ്ലോക്ക് ലെവലിൽ പബ്ലിക്ക് ഹെൽത്ത് ലാബുകൾ സ്ഥിപിക്കും. ഗ്രാമീണ മേഖലയിലെ ലാബുകളുടെ കുറവ് പരിഹരിക്കും', നിർമല സീതാരാമൻ പറഞ്ഞു. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾക്കായി അടിസ്ഥാന തലത്തിലുള്ള നിക്ഷേപം വർധിപ്പിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു. 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചതിനെ തുടർന്നാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.