ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച് രാജ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥരോട് നിർദേശങ്ങൾ പങ്കുവെക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്‍റ് സെക്രട്ടറിമാരായി സേവനമനുഷ്ഠിക്കുന്ന അഞ്ച് ബാച്ചുകളിലെ അറുന്നൂറോളം ഉദ്യോഗസ്ഥരോടാണ് സർക്കാർ നിർദേശം തേടിയത്. സർക്കാർ നൽകിയ ചോദ്യാവലിയിലെ 23 ചോദ്യങ്ങൾക്ക് മറുപടി നൽകാനും അഭിപ്രായം പങ്കിടാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പങ്കെടുക്കുന്നവരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയുള്ള സമഗ്ര റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി പങ്കുവെക്കും. നാന്നൂറോളെ ഐഎഎസ് ഉദ്യോഗസ്ഥർ ചോദ്യാവലിക്ക് ഇതിനകം തന്നെ പ്രതികരണം പങ്കുവെച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.