ന്യൂഡൽഹി: ജമ്മുകശ്‌മീരിനുള്ള പാക്കേജ് ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനിക്കാൻ സാധ്യത. ജമ്മുകശ്‌മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഓഗസ്റ്റ് 31 മുതലാണ് നിലവിൽ വരുന്നത്. അതുകൊണ്ട് തന്നെ എത്രയും വേഗം അവിടെ പുതിയ തൊഴിൽ സാധ്യതകളും വികസനവും കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് നടപടി. ഇന്നലെ നടന്ന യോഗത്തിലും ഇവിടെ എങ്ങനെ കേന്ദ്രപദ്ധതികള്‍ നടപ്പാക്കണം എന്നത് സംബന്ധിച്ച ചർച്ചകള്‍ നടന്നിരുന്നു. തൊഴിൽ സാധ്യതകൾ, നിക്ഷേപം, ക്ഷേമപദ്ധതികൾ എന്നിവക്ക് മുൻതൂക്കം നൽകുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ മനസിലാക്കുന്നതിനായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ശ്രീനഗർ സന്ദർശിച്ചിരുന്നു. അതോടൊപ്പം തന്നെ ജമ്മുകശ്‌മീര്‍ ഗവർണർ സത്യപാൽ മാലിക് പ്രഖ്യാപിച്ച 85 വികസന പദ്ധതികൾ നടപ്പാക്കുന്നതിനും കേന്ദ്രസർക്കാർ ഭരണകൂടത്തെ സഹായിക്കും.
ജമ്മുകശ്‌മീരിനുള്ള പാക്കേജ് ഇന്ന് തീരുമാനിച്ചേക്കും
മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച തീരുമാനമെടുക്കുക.
ന്യൂഡൽഹി: ജമ്മുകശ്‌മീരിനുള്ള പാക്കേജ് ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം തീരുമാനിക്കാൻ സാധ്യത. ജമ്മുകശ്‌മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഓഗസ്റ്റ് 31 മുതലാണ് നിലവിൽ വരുന്നത്. അതുകൊണ്ട് തന്നെ എത്രയും വേഗം അവിടെ പുതിയ തൊഴിൽ സാധ്യതകളും വികസനവും കൊണ്ടുവരുന്നതിന്‍റെ ഭാഗമാണ് നടപടി. ഇന്നലെ നടന്ന യോഗത്തിലും ഇവിടെ എങ്ങനെ കേന്ദ്രപദ്ധതികള്‍ നടപ്പാക്കണം എന്നത് സംബന്ധിച്ച ചർച്ചകള്‍ നടന്നിരുന്നു. തൊഴിൽ സാധ്യതകൾ, നിക്ഷേപം, ക്ഷേമപദ്ധതികൾ എന്നിവക്ക് മുൻതൂക്കം നൽകുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ മനസിലാക്കുന്നതിനായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ശ്രീനഗർ സന്ദർശിച്ചിരുന്നു. അതോടൊപ്പം തന്നെ ജമ്മുകശ്‌മീര്‍ ഗവർണർ സത്യപാൽ മാലിക് പ്രഖ്യാപിച്ച 85 വികസന പദ്ധതികൾ നടപ്പാക്കുന്നതിനും കേന്ദ്രസർക്കാർ ഭരണകൂടത്തെ സഹായിക്കും.
https://www.etvbharat.com/english/national/state/delhi/govt-may-announce-j-and-k-package-after-wednesday-cabinet-meet/na20190828110408518
Conclusion: