ETV Bharat / bharat

ഡല്‍ഹിയില്‍ ഡോക്ടർമാരെ വീടുകളില്‍ നിന്ന് ഇറക്കി വിട്ട സംഭവം; നടപടി കടുപ്പിച്ച് സർക്കാർ - കൊവിഡ് 19

ഡോക്ടർമാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും നിർബന്ധിതമായി വീടുകളില്‍ നിന്ന് ഇറക്കി വിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാൻ മുനിസിപ്പല്‍ കോർപ്പറേഷനുകളുടെ സോണല്‍ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദ്ദേശം നല്‍കി.

Coronavirus  AIIMS  Amit Shah  Harsh Vardhan  zonal Deputy Commissioners  landlords  ഡല്‍ഹി ഡോക്ടർമാർ  എയിംസ്  കൊവിഡ് 19  അമിത് ഷാ പ്രസ്താവന
ഡല്‍ഹിയില്‍ ഡോക്ടർമാരെ വീടുകളില്‍ നിന്ന് ഇറക്കി വിട്ട സംഭവം; നടപടി കടുപ്പിച്ച് സർക്കാർ
author img

By

Published : Mar 25, 2020, 11:03 AM IST

ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തർക്കും സുരക്ഷ ഉറപ്പാക്കാൻ സോണല്‍ ഡെപ്യൂട്ടി കമ്മിഷണർക്ക് അധികാരം നല്‍കി സർക്കാർ. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ വാടക വീടുകളില്‍ നിന്ന് ഇറക്കി വിടുന്നത് വ്യാപകമായതിനെ തുടർന്നാണ് നടപടി. കൊവിഡ് പോരാട്ടത്തിന് മാത്രമല്ല, അവശ്യ സേവനങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തുന്നതിനും ഇത് തുല്യമാണെന്ന് സർക്കാർ വിജ്ഞാപനത്തില്‍ പറയുന്നു.

ജില്ല മജിസ്ട്രേറ്റുകൾ, മുനിസിപ്പല്‍ കോർപറേഷനിലെ സോണല്‍ ഡെപ്യൂട്ടി കമ്മിഷണർമാർ, ഡിവൈഎസ്‌പി എന്നിവർക്ക് ഇത്തരം ഭൂവുടമകൾക്കും വീട്ടുടമകൾക്കുമെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതത് ദിവസം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

മെഡിക്കല്‍ പ്രൊഫഷണലുകളെ വീടുകളില്‍ നിന്ന് ഇറക്കി വിടുന്നെന്ന് ചൂണ്ടിക്കാട്ടി എയിംസിലെ റസിഡന്‍റ് ഡോക്ടർമാരാണ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്. നിരവധി പേർ സാധനങ്ങളുമായി റോഡുകളില്‍ കുടുങ്ങി കിടക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് റസിഡന്‍റ് ഡോക്ടർമാരുടെ അസോസിയേഷൻ നല്‍കിയ പരാതിയില്‍ പറയുന്നു. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി പൊലീസ് മേധാവിക്ക് അമിത് ഷാ നിർദ്ദേശം നല്‍കി.

ആരോഗ്യ പ്രവർത്തകരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുന്ന വാർത്ത അസ്വസ്ഥമാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. ഈ നിർണായക കാലഘട്ടത്തിലെ ആരോഗ്യപരിപാലന വിദഗ്‌ധരുടെ നിസ്വാർത്ഥ സേവനങ്ങളെ രാജ്യം മുഴുവൻ പ്രശംസിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.