ന്യൂഡൽഹി: ആഭ്യന്തര യാത്രാ വിമാനങ്ങളുടെ എണ്ണം കൊവിഡിന് മുമ്പ് ഉള്ളതിനേക്കാൾ 45 ശതമാനമായി ഉയർത്തുമെന്ന് സർക്കാർ. ആഭ്യന്തര വിമാന സർവീസുകളുടെ നിലവിലെ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. ഇന്ത്യൻ വ്യോമയാന രംഗത്ത് വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ചില നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ടെന്ന് ഇൻഡിഗോ സിസിഒ വില്ലി ബട്ട്‌ലര്‍ പറഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് രാജ്യത്തുടനീളം സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം വിമാന നിരക്ക് നിയന്ത്രിക്കുമെന്നും നിശ്ചിത പരിധി ഉണ്ടാകുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. മെയ് 25 മുതൽ ജൂൺ 25 വരെ 21,300 വിമാനങ്ങളിലായി 18.8 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്.
ആഭ്യന്തര യാത്രാ വിമാനങ്ങളുടെ എണ്ണം 45 ശതമാനമായി ഉയർത്തും
കൊവിഡിന് മുമ്പ് സർവീസ് നടത്തിയിരുന്ന എയർലൈനുകളിൽ മൂന്നിൽ ഒന്ന് ശതമാനത്തെ മാത്രമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ