ന്യുഡൽഹി: താൻ വായനാശീലമുള്ള ആളായിരുന്നുവെന്നും ഗൂഗിൾ തന്‍റെ ശീലം നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിന്‍റെ 59-ാം പതിപ്പിൽ സ്‌കൂൾ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു മോദി. തിരക്കുകൾക്കിടയിലും സിനിമ കാണാനും പുസ്‌തകങ്ങൾ വായിക്കാനും സാധിക്കാറുണ്ടോയെന്ന് പരിപാടിയിൽ വെച്ച് ഹരിയാനയിൽ നിന്നുള്ള വിദ്യാർഥി അഖിൽ ചോദിച്ചിരുന്നു. ചോദ്യത്തിന് മറുപടിയായി തനിക്ക് പുസ്‌തകങ്ങൾ വായിക്കാൻ ഇഷ്‌ടമാണെന്നും സിനിമ കാണുന്നതിൽ താൽപര്യമില്ലെന്നും ചില സമയങ്ങളിൽ ഡിസ്‌കവറി ചാനൽ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ അനായാസം ഗൂഗിളിൽ നിന്ന് ലഭിക്കുന്നതിനാലാണ് തന്‍റെ വായനാശീലം കുറഞ്ഞതെന്ന് മോദി കൂട്ടിച്ചേർത്തു. പരിപാടിക്കിടെ മോദി എൻസിസി വിദ്യാർഥികളുമായി സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു.
ഗൂഗിൾ തന്‍റെ വായനാശീലം നശിപ്പിച്ചുവെന്ന് മോദി - നരേന്ദ്രമോദി
തനിക്ക് പുസ്‌തകങ്ങൾ വായിക്കാൻ ഇഷ്‌ടമാണെന്നും സിനിമ കാണുന്നതിൽ താൽപര്യമില്ലെന്നും വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.
ന്യുഡൽഹി: താൻ വായനാശീലമുള്ള ആളായിരുന്നുവെന്നും ഗൂഗിൾ തന്‍റെ ശീലം നശിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിന്‍റെ 59-ാം പതിപ്പിൽ സ്‌കൂൾ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു മോദി. തിരക്കുകൾക്കിടയിലും സിനിമ കാണാനും പുസ്‌തകങ്ങൾ വായിക്കാനും സാധിക്കാറുണ്ടോയെന്ന് പരിപാടിയിൽ വെച്ച് ഹരിയാനയിൽ നിന്നുള്ള വിദ്യാർഥി അഖിൽ ചോദിച്ചിരുന്നു. ചോദ്യത്തിന് മറുപടിയായി തനിക്ക് പുസ്‌തകങ്ങൾ വായിക്കാൻ ഇഷ്‌ടമാണെന്നും സിനിമ കാണുന്നതിൽ താൽപര്യമില്ലെന്നും ചില സമയങ്ങളിൽ ഡിസ്‌കവറി ചാനൽ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ അനായാസം ഗൂഗിളിൽ നിന്ന് ലഭിക്കുന്നതിനാലാണ് തന്‍റെ വായനാശീലം കുറഞ്ഞതെന്ന് മോദി കൂട്ടിച്ചേർത്തു. പരിപാടിക്കിടെ മോദി എൻസിസി വിദ്യാർഥികളുമായി സംസാരിക്കുകയും അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്‌തു.
https://www.etvbharat.com/english/national/bharat/bharat-news/google-has-spoilt-my-habit-of-reading-pm-modi/na20191124135547035
Conclusion: