ന്യൂഡൽഹി:മാർച്ച് 23 മുതൽ മെയ് 31 വരെ റദ്ദാക്കപ്പെട്ട എയർ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാർക്ക് മെയ് 25 മുതൽ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിൽ ലഭ്യമായ വിമാനങ്ങളിൽ അധിക നിരക്ക് കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവദിക്കുമെന്ന് എയർ ഇന്ത്യ .
യാത്രക്കാരിൽ നിന്ന് റീ-റൂട്ടിംഗ് ചാർജുകൾ മാത്രമേ ഈടാക്കുകയുള്ളെന്നും കമ്പനി അറിയിച്ചു. എയർ ഇന്ത്യ കോൾ സെന്‍റർ, എയർ ഇന്ത്യ ബുക്കിങ്ങ് ഓഫീസുകൾ, അംഗീകൃത എയർ ഇന്ത്യ ട്രാവൽ ഏജന്‍റുകൾ എന്നിവയിലൂടെ മാത്രമേ ബുക്ക് ചെയ്യാൻ അനുവാദമുള്ളെന്നും എയർ ഇന്ത്യ അറിയിച്ചു.