പനാജി: ഗോവയിലെ ആദ്യ കൊവിഡ് -19 രോഗി സുഖം പ്രാപിച്ചു. ഇയാൾ ഉടൻ ആശുപത്രി വിടുമെന്ന് അധികൃതർ അറിയിച്ചു. ഇയാൾ സുഖം പ്രാപിച്ചതോടെ നിലവിൽ ആറ് കൊവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഡിസ്ചാര്‍ജിന് മുമ്പായി പ്രോട്ടോക്കോൾ അനുസരിച്ച് ഇയാളെ 14 ദിവസത്തെ നിരീക്ഷണ ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുമെന്ന് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
മെഡിക്കൽ സ്റ്റാഫിന്‍റെ സേവനത്തെയും രോഗികൾക്ക് ശരിയായ ചികിത്സ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തെയും റാണെ പ്രശംസിച്ചു. അതേസമയം, കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി ലോക് ഡൗൺ നീട്ടണമെന്ന് ഗോവ സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.