പനാജി: ഗോവയിൽ കൊവിഡ് ബാധിച്ച് മരിച്ച 85 കാരിക്ക് അനുശോചനം അറിയിച്ച് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് പി റാണെ. സത്താരിയിലെ മോർലെം ഇൻ സ്വദേശിയാണ് മരിച്ച 85 കാരി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ കൊവിഡ് മരണമാണിത്. വിശ്വജിത് പി റാണെ ട്വിറ്ററിലൂടെയാണ് അനുശോചനം അറിയിച്ചത്.
ഞങ്ങളുടെ ടീം ജനങളുടെ ആരോഗ്യത്തിനായി എല്ലാം ചെയ്യുന്നുണ്ടെന്നും കർശനമായ നടപടികൾ പാലിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് ഉറപ്പുനൽകുന്നു. ഇത് ഒരു നിർഭാഗ്യകരമായ സംഭവമാണ്, ഒപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു" എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.