ഹൈദരാബാദ്: ആഗോളതലത്തിൽ 1,41,79,014ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 5,98,508 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 84,41,846 പേർ രോഗമുക്തരായി. ബ്രിട്ടണിൽ 2,93,239 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദിനംപ്രതി 687 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗമുക്തി നേടുന്നവർ മറ്റ് കാരണങ്ങളാൽ മരിക്കുന്നത് കൊവിഡ് മരണനിരക്കിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന കാരണത്താൽ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ഇംഗ്ലണ്ട് ആരോഗ്യവകുപ്പ് പുറത്തുവിട്ട വിവരങ്ങൾ പുനരവലോകനം ചെയ്യാൻ ഉത്തരവിട്ടു. അതിനാൽ കൊവിഡ് മരണനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ വെള്ളിയാഴ്‌ച ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായില്ല. നേരത്തെ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ ആകെ മരണസംഖ്യ 45,119 ആണ്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രാദേശിക തലത്തിൽ ലോക്ക് ഡൗൺ നടപടികൾ ആരംഭിക്കാൻ നഗര, ടൗൺ ഹാളുകൾക്ക് അധികാരം നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. നിലവിൽ ലെസ്റ്റർ നഗരം ലോക്ക് ഡൗണിലാണ്. ജനങ്ങൾ വീടുകളിൽ തന്നെ തുടരണമെന്നും പ്രാദേശിക അധികാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
ആഗോളതലത്തിൽ കൊവിഡ് ബാധിതര്‍ 1.41 കോടിയിലധികം - britain lockdown
ലോകത്താകമാനം 84,41,846 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 5,98,508