ഹൈദരാബാദ്: ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 33,08,290 കടന്നു. 2,34,108 ലധികം പേർ ഇതുവരെ മരിച്ചു. 10,42,841 പേർ രോഗമുക്തി നേടി. കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും നല്ല മാതൃകയാണ് ദക്ഷിണ കൊറിയയെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

ദക്ഷിണ കൊറിയയിൽ നിന്ന് പുതുതായി ഒമ്പത് കൊവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 10,774 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 248 പേർ മരിച്ചു. 2,615 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതതോടെ തുർക്കിയിലെ കൊവിഡ് രോഗികളുടെ എണ്ണം 120,000 കടന്നു.