ഹൈദരാബാദ്: ലോകത്ത് കൊവിഡ് രോഗികൾ 1,98,07,605 കടന്നു. ഇതുവരെ 7,29,613 പേരാണ് കൊവിഡ് മൂലം മരിച്ചതെന്നും 1,27,24,299 പേർ കൊവിഡ് മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിലെ കെന്‍റക്കിയിൽ പുതുതായി 801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് വയസും അതിന് താഴെയും പ്രായമുള്ള 29 കുട്ടികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെന്‍റക്കിയിൽ ഇതുവരെ 34,578 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 772 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും കെന്‍റക്കി ഗവർണർ ആൻഡി ബെഷെർ പറഞ്ഞു.
ബ്രസീലിലെ കൊവിഡ് മരണം 1,00,000 കടന്നു. രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് അഞ്ച് മാസം പിന്നിട്ടിട്ടും കൊവിഡ് കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. മെയ് അവസാനം മുതൽ ശരാശരി ആയിരത്തിലധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിൽ 905 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.