ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 1,95,46,748 പേരെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 7,24,123 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. 50 ലക്ഷത്തിലധികം കൊവിഡ് ബാധിതരുമായി യുഎസ് ആണ് കൊവിഡ് ബാധിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്.
2,962,442 രോഗ ബാധിതരും 99,572 മരണങ്ങളുമാണ് ബ്രസീലിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊവിഡ് ബാധിത രാജ്യം ഇന്ത്യയാണ്. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാൽ മറ്റ് രണ്ട് രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് വളരെ കുറവാണ്.