ഹൈദരാബാദ്: ലോകമെമ്പാടുമുള്ള 1,87,02,737ൽ അധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 7,04,365 പേർ മരിച്ചു. ഇതുവരെ 1,19,17,247 പേർക്ക് രോഗം ഭേദമായി. ചൈനീസ് മെയിൻ ലാന്‍റില്‍ ചൊവ്വാഴ്ച 17 പേർക്ക് രോഗം ഭേദമായി. 810 പേർ നിലവിൽ ചികിത്സയിലാണ്. 36 പേരുടെ സ്ഥിതി ഗുരുതരമായി തുടരുന്നു. ചൊവ്വാഴ്ച വരെ 79,047 പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ വൈറസ് ബാധിച്ച് 1,154 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 95,819 ആയി. പുതിയതായി 51,603 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,801,921 ആയി.
ചൈനയിൽ പൊട്ടിപുറപ്പെട്ട കൊറോണ വൈറസിന്‍റെ ഉത്ഭവ കേന്ദ്രം കണ്ടെത്താനുള്ള ശ്രമങ്ങളെപ്പറ്റി ലോകാരോഗ്യ സംഘടന ചർച്ച നടത്തി. അതേസമയം ചൈനയിൽ 1,970,767 പേർക്ക് രോഗം ഭേദമായതായി രാജ്യത്തെ ആരോഗ്യ മന്ത്രലായം അറിയിച്ചു.