തെലങ്കാന: ലോകമെമ്പാടുമുള്ള 55,88,356 ൽ അധികം ആളുകളെ കൊവിഡ് വൈറസ് ബാധിച്ചു. വൈറസ് ബാധിച്ച് ഇതുവരെ 3,47,873 ൽ അധികം ആളുകൾ മരണപ്പെട്ടു. 23,65,719 ൽ അധികം ആളുകൾക്ക് രോഗം ഭേദമായി. ബ്രിട്ടനിൽ ഞായറാഴ്ച 121 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ ബ്രിട്ടനിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 36,914 ആയി. ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇറ്റലിയിലെ 230,158 പേർക്ക് വൈറസ് ബാധിച്ചു. ഇതിൽ 32,877 പേരാണ് മരിച്ചത്. തിങ്കളാഴ്ച ചൈനീസ് മെയിൻ ലാന്‍റിൽ സ്വദേശികൾക്കാർക്കും വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചൈനീസ് ആരോഗ്യ അധികൃതർ അറിയിച്ചു. എന്നാൽ ചൈനക്ക് പുറത്ത് നിന്നുള്ള ഏഴ് പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഇന്നർ മംഗോളിയയിൽ അഞ്ച്, ഷാങ്ഹായിൽ ഒന്ന്, ഫുജിയാനിൽ ഒന്ന് എന്നിവിടങ്ങളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരിൽ മിതമായ രോഗലക്ഷണങ്ങളുണ്ടാക്കുന്നുണ്ട്. പ്രായമായവർക്ക് നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടാനും മരണത്തിനും ഇത് കാരണമാകുന്നു.
ലോകമെമ്പാടുമുള്ള 55,88,356 ൽ അധികം ആളുകളെ കൊവിഡ് വൈറസ് ബാധിച്ചു
വൈറസ് ബാധിച്ച് ഇതുവരെ 3,47,873 ൽ അധികം ആളുകൾ മരണപ്പെട്ടു. 23,65,719 ൽ അധികം ആളുകൾക്ക് രോഗം ഭേദമായി