ഹൈദരാബാദ്: കൊവിഡ് ആഗോളതലത്തിൽ 41 ലക്ഷത്തിലധികം പേരെ ബാധിക്കുകയും രണ്ട് ലക്ഷത്തോളം പേർ മരിക്കുകയും ചെയ്തു. 14 ലക്ഷത്തിലധികം ആളുകൾ രോഗത്തിൽ നിന്ന് മുക്തി നേടി. മിതമായ ലക്ഷണങ്ങളോടു കൂടിയ കൊവിഡ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യുന്നതിൽ ഭൂരിഭാഗവും.
ചൈനയിൽ തിങ്കളാഴ്ച കൊവിഡ് കേസുകളിൽ വർധനയുണ്ടായതായാണ് റിപ്പോർട്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്നും വൈറസിനെതിരെ വ്യക്തിഗത സംരക്ഷണം വർധിപ്പിക്കണമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ദക്ഷിണ കൊറിയയിൽ 35 കേസുകൾ റിപ്പോർട്ട് ചെയ്ചിട്ടുണ്ട്. കൊറിയ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് മൊത്തം 10,909 കേസുകളും 256 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 9,632 പേർ സുഖം പ്രാപിച്ചതായി ഏജൻസി അറിയിച്ചു. പുതിയ 35 കേസുകളിൽ ആറ് കേസുകൾ വിദേശത്തുനിന്ന് എത്തിയവർക്കാണെന്ന് ഏജൻസി അറിയിച്ചു.