ETV Bharat / bharat

ഔറംഗാബാദില്‍ അഞ്ച് പെൺകുട്ടികൾ നദിയില്‍ മുങ്ങിമരിച്ചു - drowning in lake

പെൺകുട്ടികൾ നദിയില്‍ തുണി കഴുകാൻ എത്തിയതായിരുന്നു.

മുങ്ങിമരിച്ചു  ഔറംഗാബാദ്  Aurangabad  drowning in lake  Maharashtra
ഔറംഗാബാദില്‍ അഞ്ച് പെൺകുട്ടികൾ നദിയില്‍ മുങ്ങിമരിച്ചു
author img

By

Published : Jun 23, 2020, 9:17 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ഔറംഗാബാദില്‍ അഞ്ച് പെൺകുട്ടികൾ നദിയില്‍ മുങ്ങിമരിച്ചു. ഉച്ചക്ക് ഒരു മണിയോടെ നദിയില്‍ തുണി കഴുകാൻ എത്തിയതായിരുന്നു ഇവര്‍. നദിയില്‍ നീന്താനിറങ്ങിയ ഇവര്‍ മുങ്ങിപ്പോകുകായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ചെറിയ പെൺകുട്ടിയാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ഗ്രാമവാസികൾ സ്ഥലത്തെത്തി പെൺകുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ച അഞ്ച് പെൺകുട്ടികളില്‍ രണ്ടുപേർ സഹോദരിമാരാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.