ലക്‌നൗ: ഉത്തർപ്രദേശിൽ കുറ്റിക്കാടിനുള്ളിൽ നിന്നും പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ദന്നാഹർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടി അവസാനമായി കണ്ടെന്ന് കരുതുന്ന മനോജ് എന്ന വ്യക്തിക്കെതിരെ പിതാവ് പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ മനോജ് കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് ഭാഷ്യം. തിങ്കളാഴ്‌ച മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു.
കുറ്റിക്കാട്ടിൽ പെൺകുട്ടി മരിച്ച നിലയിൽ
പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം . സംഭവത്തിൽ ഒരാൾ അറസ്റ്റിൽ