ന്യൂഡൽഹി: വടക്ക് കിഴക്കൻ ഡൽഹിയിൽ അരങ്ങേറുന്ന കലാപങ്ങൾ സംബന്ധിച്ച് ചർച്ച നടത്തണമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഡൽഹി അക്രമത്തെക്കുറിച്ച് മാർച്ച് 11ന് ചർച്ച നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് സഭയിൽ ഒരു പ്രസ്താവനയിറക്കി ചർച്ച വിഷയത്തിൽ മാത്രം കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ കൊവിഡ് ബാധയെ കുറിച്ചുള്ള ചർച്ചയ്ക്ക് ശേഷം ഡൽഹി അക്രമത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. പ്രതിപക്ഷത്തിന്‍റെ നടപടി തുടർന്നതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.