വ്യോമ പാത ലംഘിച്ചതിനെ തുടർന്ന് രാജസ്ഥാനിൽ നിർബന്ധിച്ച് ഇറക്കിയ ജോര്‍ജിയന്‍ വിമാനം സുരക്ഷാ പരിശോധനകൾക്ക് ശേഷം വിട്ടയച്ചു. സംഭവം ഗൗരവകരം അല്ലെന്നും പരിശോധനയിൽ പ്രശ്നങ്ങൾ കണ്ടെത്തിയില്ലെന്നും രാജസ്ഥാൻ പൊലീസ് അറിയിച്ചു.
വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഓട്ടോണോവ് എഎന്‍ 12 ശ്രേണിയില്‍പ്പെട്ട വിമാനം ജയ്പൂര്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഇടപെടലിനെ തുടർന്ന് ഇറക്കിയത്. വ്യോമസേന യുദ്ധ വിമാനങ്ങളുപയോഗിച്ച് തടഞ്ഞ ശേഷം ജയ്പൂരിൽ ഇറക്കിയശേഷം പൈലറ്റിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് വ്യോമാതിര്‍ത്തി ലംഘിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു