ഡൽഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെപ്പ് ഇന്ന് നടക്കും. ഇരുപത് സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. ലക്ഷ്വദ്വീപ്, ആൻഡമാന്‍ നിക്കോബാർ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടെടുപ്പ് ഇന്നാണ്.
ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളും, പശ്ചിമ ഉത്തർപ്രദേശിലെ എട്ടു മണ്ഡലങ്ങളും ആദ്യ ഘട്ടത്തിൽ വിധിയെഴുതും.
അരുണാചൽ, മേഘാലയ, മിസോറാം, സിക്കിം, നാഗാലാൻഡ് തുടങ്ങിയ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇന്ന് തന്നെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയില്‍ ഏഴും ഒഡിഷയില്‍ നാലും പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ഇന്ന് വിധിയെഴുതും. ഛത്തിസ്ഗഢിലെ ബസ്തറിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് തന്നെയാണ് നടക്കുന്നത്.