ETV Bharat / bharat

പൊലീസ് വാഹനം മറിഞ്ഞ് ഗുണ്ടാസംഘാംഗം മരിച്ചു - പോലീസ് കാർ മറിഞ്ഞ് ഗുണ്ടാസംഘം മരിച്ചു

മുംബൈയിൽ നിന്ന് ലക്‌നൗവിലേക്ക് അകമ്പടി പോയ പൊലീസ് കാറാണ് മറിഞ്ഞത്.

Gangster in police escort killed  Gangster killed  Gangster killed in Gwalior-Betul National Highway  പോലീസ് കാർ മറിഞ്ഞ് ഗുണ്ടാസംഘം മരിച്ചു  പോലീസ് കാർ അപകടം
police car accident
author img

By

Published : Sep 28, 2020, 1:13 PM IST

ഭോപ്പാൽ: മുംബൈയിൽ നിന്ന് ലക്‌നൗവിലേക്ക് അകമ്പടി പോയ പൊലീസ് വാഹനം മറിഞ്ഞ് ഗുണ്ടാസംഘാംഗം മരിച്ചു. ഞായറാഴ്‌ച പുലർച്ചെ ആറുമണിയോടെ ചഞ്ചോഡ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പഖരിയാപുര ടോളിന് സമീപമുള്ള ഗ്വാളിയർ- ബെതുൽ ദേശീയപാതയിൽ നടന്ന അപകടത്തിൽ രണ്ട് പൊലീസുകാർക്കും മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.

മുംബൈയോട് ചേർന്നുള്ള മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ നല്ലസോപാറ പ്രദേശത്ത് നിന്ന് ഉത്തർപ്രദേശ് സാമൂഹിക വിരുദ്ധ പ്രതിരോധ നിരോധന നിയമപ്രകാരം ഫിറോസ് ഖാൻ എന്നയാളെ ലഖ്‌നൗവിലെ താക്കൂർഗഞ്ച് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിടികൂടിയിരുന്നു. മറിഞ്ഞ ശേഷം റോഡിന്‍റെ മറുവശത്തേക്ക് കാർ വീണു. ഫിറോസ് ഖാൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പൊലീസുകാർ ഉൾപ്പെടെ നാല് പേരെ രാജ്‌ഗഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരിച്ചറിയൽ ആവശ്യത്തിനായി ഗുണ്ടാസംഘത്തിന്‍റെ ബന്ധുവും പൊലീസിനൊപ്പം ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.