റായ്‌പൂർ: ഛത്തീസ്‌ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ ആരോപണമുയർത്തി പ്രതിപക്ഷം.
ഛത്തീസ്‌ഗഡിലെ കബീർദാം ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. പതിനാല് വയസുള്ള പെൺകുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തുടർന്ന് രാത്രി 11 മണിയോടെ പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. സുഹൃത്തിനൊപ്പം നടക്കാൻ പോയപ്പോൾ നാലു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടി പൊലീസിൽ നൽകിയ പരാതി. അന്വേഷണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് തിരച്ചിൽ പരേഡ് നടത്തിയെങ്കിലും പെൺകുട്ടി ആരെയും തിരിച്ചറിഞ്ഞില്ല.
സംഭവം അപലപനീയവും ലജ്ജാകരവുമാണെന്നാണ് പ്രതിപക്ഷ നേതാവ് സന്തോഷ് പാണ്ഡെ ആരോപിച്ചു. സർക്കാർ കുറ്റക്കാരാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.