ETV Bharat / bharat

ഹസാരിബാഗില്‍ മുഴങ്ങിയ ഗാന്ധി ശബ്‌ദം

സ്വാതന്ത്ര്യസമരകാലത്ത് സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനും ജനങ്ങളെ സംഘടിപ്പിക്കാനുമുള്ള വേദികളില്‍ ഒന്നായിരുന്നു ഗാന്ധിക്ക് ഹസാരിബാഗ് മൈതാനം.

ഗാന്ധി
author img

By

Published : Sep 19, 2019, 8:40 AM IST

ഝാർഖണ്ഡിലെ ഹസാരിബാഗ് നഗരം വന്യജീവി സങ്കേതങ്ങൾക്ക് മാത്രമല്ല, ചരിത്രപരമായ പാരമ്പര്യത്തിനും പേരുകേട്ടതാണ്. സ്വാതന്ത്ര്യസമരകാലത്ത് 1925 സെപ്റ്റംബർ 18ന് ഹസാരിബാഗ് സന്ദർശിച്ച മഹാത്മാഗാന്ധി സെന്‍റ് കൊളംബസ് കോളജിലെ വിറ്റ്‌ലി ഹാളിൽ പ്രസംഗിച്ചു. അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന നിരക്ഷരത, തൊട്ടുകൂടായ്‌മ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ അദ്ദേഹം അവിടെ അഭിസംബോധന ചെയ്‌തു. സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനങ്ങൾ നടത്തുന്നതിനുള്ള ഒരു പ്രധാന സ്ഥലമായിരുന്നു ഹസാരിബാഗ്. നിലവിൽ ഈ പ്രദേശം ഗാന്ധി മൈതാനം എന്നറിയപ്പെടുന്നു. പ്രസംഗത്തിനിടെ ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്‌ദമുയർത്തുക മാത്രമല്ല, സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക വിവേചനത്തെ വിമർശിക്കുകയും ചെയ്‌തു.

ഹസാരിബാഗില്‍ മുഴങ്ങിയ ഗാന്ധി ശബ്‌ദം

ഹസാരിബാഗിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി രാംനാരായൺ സിങ്ങിന് മഹാത്മാഗാന്ധിയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെയും സാമൂഹിക വിലക്കുകളെയും കുറിച്ച് ഗാന്ധിജി രാം നാരായൺ സിങ്ങിന് കത്തുകൾ എഴുതി. ഭാര്യയുടെ നിര്യാണത്തിൽ ഗാന്ധിജി രാം നാരായണന് അനുശോചനം അറിയിച്ചു. ഇത് മാത്രമല്ല, ഗാന്ധിജിക്ക് ഹസാരിബാഗുമായുള്ള ബന്ധം. അദ്ദേഹത്തിന്‍റെ ചിതാഭസ്‌മം ഹസാരിബാഗിലെ കുമാർ തോലിയിൽ സൂക്ഷിച്ചിരുന്നു. പിന്നീട് ഈ സ്ഥലത്ത് ഒരു ഗാന്ധി സ്‌മാരകവും നിർമിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹസാരിബാഗിലെ ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ മഹാത്മാഗാന്ധി നിർണായക പങ്കാണ് വഹിച്ചത്.

Intro:Body:

ഝാർഖണ്ഡിലെ ഹസാരിബാഗ് നഗരം വന്യജീവി സങ്കേതങ്ങൾക്ക് മാത്രമല്ല, ചരിത്രപരമായ പാരമ്പര്യത്തിനും പേരുകേട്ടതാണ്.

സ്വാതന്ത്ര്യസമരകാലത്ത് 1925 സെപ്റ്റംബർ 18 ന് ഹസാരിബാഗ് സന്ദർശിച്ച   മഹാത്മാഗാന്ധി സെന്‍റ്  കൊളംബസ് കോളേജിലെ വിറ്റ്‌ലി ഹാളിൽ പ്രസംഗിച്ചു. അക്കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന നിരക്ഷരത, തൊട്ടുകൂടായ്മ തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങൾ അദ്ദേഹം അഭിസംബോധന ചെയ്തു. 

സ്വാതന്ത്ര്യസമരകാലത്ത് ദേശീയ പ്രസ്ഥാനങ്ങൾ നടത്തുന്നതിനുള്ള ഒരു പ്രധാന സ്ഥലമായിരുന്നു ഹസാരിബാഗ്. നിലവിൽ ഈ പ്രദേശം ഗാന്ധി മൈതാനം എന്നറിയപ്പെടുന്നു. പ്രസംഗത്തിനിടെ ഗാന്ധി ബ്രിട്ടീഷ് ഭരണത്തിനെതിരെ ശബ്ദമുയർത്തുക മാത്രമല്ല, സമൂഹത്തിൽ നിലനിൽക്കുന്ന സാമൂഹിക വിവേചനത്തെ വിമർശിക്കുകയും ചെയ്തു.

 ഹസാരിബാഗിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി  രാംനാരായൺ സിങ്ങിന് മഹാത്മാഗാന്ധിയുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു. സ്വാതന്ത്ര്യസമരത്തെയും സാമൂഹിക വിലക്കുകളെയും കുറിച്ച് ഗാന്ധിജി രാം നാരായൺ സിങ്ങിന് കത്തുകൾ എഴുതി. ഭാര്യയുടെ നിര്യാണത്തിൽ ഗാന്ധിജി രാം നാരായണന് അനുശോചനം അറിയിച്ചു.

ഇത് മാത്രമല്ല ഗാന്ധിജിക്ക് ഹസാരിബാഗുമായുള്ള ബന്ധം. അദ്ദേഹത്തിന്റെ ചിതാഭസ്മം ഹസാരിബാഗിലെ കുമാർ തോലിയിൽ സൂക്ഷിച്ചിരുന്നു. പിന്നീട് ഈ സ്ഥലത്ത് ഒരു ഗാന്ധി സ്മാരകവും നിർമ്മിച്ചു. 

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഹസാരിബാഗിലെ ജനങ്ങളെ  സംഘടിപ്പിക്കുന്നതില്‍ മഹാത്മാഗാന്ധി നിർണായക പങ്കാണ് വഹിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.