ETV Bharat / bharat

തെലുങ്ക് ദേശവും ഗാന്ധിയും

ആന്ധ്രാപ്രദേശിന്‍റെ വാണിജ്യ തലസ്ഥാനമായ വിജയവാഡ ബാപ്പു ആറു തവണ സന്ദർശിച്ചു. വിജയവാഡയുമായി അദ്ദേഹത്തിന് പ്രത്യേക ബന്ധമുണ്ടായിരുന്നു. വിജയവാഡയുമായുള്ള ബാപ്പുവിന്‍റെ ബന്ധം വേരറ്റു പോകാതിരിക്കാൻ അന്നത്തെ പ്രസിഡന്‍റ്  സാക്കിർ ഹുസൈൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുന്നിന് 'ഗാന്ധി ഹിൽ' എന്ന് പേരിട്ടു.

തെലുങ്ക് ദേശവും ഗാന്ധിയും
author img

By

Published : Sep 24, 2019, 10:47 AM IST

തെലുങ്ക് ദേശത്തിന് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് നിരവധി ഓർമകളുണ്ട്. വിജയവാഡയുമായി അദ്ദേഹത്തിന് പ്രത്യേക ബന്ധമുണ്ടായിരുന്നു. ആന്ധ്രാപ്രദേശിന്‍റെ വാണിജ്യ തലസ്ഥാനമായ വിജയവാഡ 1919, 1920, 1921, 1929, 1937, 1946 എന്നീ വർഷങ്ങളിലായി ബാപ്പു ആറു തവണ സന്ദർശിച്ചു. ആദ്യ സന്ദർശനത്തിൽ സത്യാഗ്രഹ പ്രസ്ഥാനത്തിൽ പങ്കുചേരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആറായിരത്തോളം സന്നദ്ധപ്രവർത്തകർ അന്ന് പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നു.
എന്നിരുന്നാലും ബാപ്പുവിന്‍റെ സന്ദർശനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മൂന്നാമത്തേതാണ്. നിസ്സഹകരണ പ്രക്ഷോഭത്തിൽ ചേരാൻ ആളുകളോട് ആഹ്വാനം ചെയ്‌തത് ആ സന്ദർശനത്തിലാണ്. ബ്രിട്ടീഷ് സർക്കാർ നൽകിയ ഉയർന്ന തലത്തിലുള്ള ജോലികളും പദവികളും ഉപേക്ഷിച്ച് നിരവധി ആളുകൾ ഗാന്ധിക്കൊപ്പം നിന്നു. 1921 ൽ അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തോടനുബന്ധിച്ച് വിജയവാഡയിലെത്തിയ ബാപ്പു ഏഴു ദിവസം ഇവിടെ താമസിച്ചു. ബന്ദർ റോഡിൽ സ്ഥിതിചെയ്യുന്ന ബാപ്പു മ്യൂസിയത്തിലാണ് അന്ന് യോഗം നടത്തിയത്. ഈ യോഗത്തിൽ വെച്ചാണ് ത്രിവർണ പതാക പിംഗളി വെങ്കയ്യ ബാപ്പുവിന് കൈമാറിയത്. ബാപ്പു ഈ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയതും തെലുങ്ക് മണ്ണിൽ വെച്ചു തന്നെയെന്നത് ചരിത്രം.
ഖദർ യാത്രയ്‌ക്കായി 1939 ൽ ബാപ്പു വീണ്ടും നഗരം സന്ദർശിച്ചു. യാത്രയ്ക്ക് വലിയ തോതിലുള്ള പ്രതികരണം ലഭിച്ചു. 1937 ജനുവരി 23 ന് ഗാന്ധിജി അഞ്ചാം തവണ വിജയവാഡ സന്ദർശിച്ചു. അന്ന് ഗുണ്ടൂർ ജില്ലയിൽ അഗ്രേറ്റ് ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. ദുരിതത്തിലകപ്പെട്ട ആളുകളെ കാണാനായിരുന്നു സന്ദർശനം. അവസാനമായെത്തിയത് 1946 ജനുവരി 26 ന് ഹിന്ദി പ്രചാരയാത്രയുടെ ഭാഗമായായിട്ടായിരുന്നു. ലക്ഷകണക്കിനാളുകൾ അന്ന് ഗാന്ധിജിയെ കാണാനെത്തി. എന്നാൽ ബാപ്പു അന്ന് ഒരു മൗന വ്രതത്തിലായിരുന്നു. അദ്ദേഹം ആളുകളെ അഭിവാദ്യം ചെയ്‌തു കടന്നു പോകുകയാണുണ്ടായത്.
വിജയവാഡയുമായുള്ള ബാപ്പുവിന്‍റെ ബന്ധം വേരറ്റു പോകാതിരിക്കാൻ അന്നത്തെ പ്രസിഡന്‍റ് സാക്കിർ ഹുസൈൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുന്നിന് 'ഗാന്ധി ഹിൽ' എന്ന് പേരിട്ടു. ചരിത്രപരമായ ഈ മലയോട് ചേർന്ന് ഇന്ന് അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെയും പിംഗാളി വെങ്കയ്യ ത്രിവർണ പതാക ഗാന്ധിജിയ്ക്ക് കൈമാറിയ നിമിഷത്തെയും ചിത്രീകരിക്കുന്ന മാർബിൾ പ്രതിമകൾ ഇവിടെ ഉയർന്നു നിൽക്കുന്നു.

Intro:Body:

തെലുങ്ക് ദേശത്തിന് മഹാത്മാഗാന്ധിയുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുണ്ട്. വിജയവാഡയുമായി അദ്ദേഹത്തിന് പ്രത്യേക ബന്ധമുണ്ടായിരുന്നു. 

ആന്ധ്രാപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ വിജയവാഡ  1919, 1920, 1921, 1929, 1937, 1946 എന്നീ വർഷങ്ങളിലായി ബാപ്പു ആറു തവണ സന്ദർശിച്ചു.

ആദ്യ സന്ദർശനത്തിൽ സത്യാഗ്രഹ പ്രസ്ഥാനത്തിൽ പങ്കുചേരാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ആറായിരത്തോളം സന്നദ്ധപ്രവർത്തകർ അന്ന് പ്രസ്ഥാനത്തിൽ പങ്കെടുക്കാൻ മുന്നോട്ടു വന്നു. 

എന്നിരുന്നാലും, ബാപ്പുവിന്റെ സന്ദർശനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് മൂന്നാമത്തേതാണ്. നിസ്സഹകരണ പ്രക്ഷോഭത്തിൽ ചേരാൻ ആളുകളോട് ആഹ്വാനം ചെയ്തത് ആ സന്ദർശനത്തിലാണ്.

ബ്രിട്ടീഷ് സർക്കാർ നൽകിയ ഉയർന്ന തലത്തിലുള്ള ജോലികളും പദവികളും ഉപേക്ഷിച്ച് നിരവധി ആളുകൾ ഗാന്ധിക്കൊപ്പം നിന്നു. 1921 ൽ അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തോടനുബന്ധിച്ച് വിജയവാഡയിലെത്തിയ ബാപ്പു ഏഴു ദിവസം ഇവിടെ താമസിച്ചു. ബന്ദർ റോഡിൽ സ്ഥിതിചെയ്യുന്ന ബാപ്പു മ്യൂസിയത്തിലാണ് അന്ന് യോഗം നടത്തിയത്. ഈ യോഗത്തിൽ വെച്ചാണ് ത്രി വർണ്ണ പതാക പിംഗളി വെങ്കയ്യ ബാപ്പുവിന് കൈമാറിയത്. ബാപ്പു ഈ രൂപകൽപ്പനയ്ക്ക് അംഗീകാരം നൽകിയതും തെലുങ്ക് മണ്ണിൽ വെച്ചു തന്നെയെന്നത് ചരിത്രം. 

ഖദർ യാത്രയ്‌ക്കായി 1939 ൽ ബാപ്പു വീണ്ടും നഗരം സന്ദർശിച്ചു. യാത്രയ്ക്ക് വലിയ തോതിലുള്ള പ്രതികരണം ലഭിച്ചു. 1937 ജനുവരി 23 ന് ഗാന്ധിജി അഞ്ചാം തവണ വിജയവാഡ സന്ദർശിച്ചു. ഗുണ്ടൂർ ജില്ലയിൽ അഗ്രേറ്റ് ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. ദുരിതത്തിലകപ്പെട്ട ആളുകളെ കാണാനായിരുന്നു അത്. അവസാനമായിയെത്തിയത് 1946 ജനുവരി 26 ന് ഹിന്ദി പ്രചാരയാത്രയുടെ ഭാഗമായായിരുന്നു. ലക്ഷകണക്കിനാളുകൾ  അന്ന് ഗാന്ധിജിയെ കാണാനെത്തി. എന്നാൽ ബാപ്പു അന്ന് ഒരു മൗന വ്രതത്തിലായിരുന്നു. അദ്ദേഹം ആളുകളെ അഭിവാദ്യം ചെയ്തു കടന്നു പോകുകയാണുണ്ടായത്.

വിജയവാഡയുമായുള്ള ബാപ്പുവിന്റെ ബന്ധം വേരറ്റു പോകാതെയിരിക്കാൻ അന്നത്തെ പ്രസിഡന്റ് സാക്കിർ ഹുസൈൻ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുന്നിന് ഗാന്ധി ഹിൽ എന്ന് പേരിട്ടു. ചരിത്രപരമായ ഈ മലയോട് ചേർന്ന് ഇന്ന് അഖിലേന്ത്യാ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തെയും പിംഗാളി വെങ്കയ്യ ത്രി വർണ്ണം ഗാന്ധിജിയ്ക്ക് കൈമാറിയ നിമിഷത്തെയും ചിത്രീകരിക്കുന്ന മാർബിൾ പ്രതിമകൾ ഇവിടെ ഉയർന്നു നിൽക്കുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.