കിഴക്കൻ ലഡാക്കിലെ ഗല്‍വാൻ താഴ്‌വരയില്‍ തിങ്കളാഴ്‌ച രാത്രി എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിന് ഇതുവരെ ഒരു വ്യക്തത വന്നിട്ടില്ല. നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ട്. എന്തുകൊണ്ടായിരിക്കാം ഇന്ത്യൻ സൈനികരെ നിരായുധരായി യഥാര്‍ഥ അതിര്‍ത്തി നിയന്ത്രണ രേഖയിലേക്ക് (എല്‍എസി) പട്രോളിങിന് അയച്ചതെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍ക്കുന്നു.
കേണൽ സന്തോഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സൈന്യം ജൂൺ 15ന് ഗല്‍വാൻ താഴ്‌വരയില്‍ പട്രോളിങ് നടത്തുന്നതിനിടെ ഇന്ത്യൻ പ്രദേശത്ത് ചൈനീസ് സൈന്യം സ്ഥാപിച്ച ചില ഘടനകൾ കണ്ടെത്തി. ഇന്ത്യൻ സൈനികർ ചൈനീസ് സൈന്യത്തോട് ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. ഇതാണ് 20 ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്‌ടപ്പെടാൻ ഇടയാക്കിയ സംഘര്‍ഷത്തിലേക്ക് ഇടയാക്കിയതെന്നാണ് പറയപ്പെടുന്നത്.
ഏകദേശം 4,000 കിലോമീറ്റർ നീളമുള്ള എൽഎസിയിൽ ശാന്തിയും സമാധാനവും നിലനിർത്തുന്നതിന് ഇരു രാജ്യങ്ങളും ഒപ്പുവെക്കുകയും അംഗീകരിക്കുകയും ചെയ്‌ത കരാറുകളുണ്ട്. ബിഡിസിഎ (അതിർത്തി പ്രതിരോധ സഹകരണ കരാർ), എൽഎസി കരാർ 1996 എന്നിവയാണ് അവ. ഈ കരാറിലെ നിയമങ്ങൾ ഇരു രാജ്യങ്ങളും അവ അനുസരിക്കേണ്ടതാണ്.
എൽഎസിയിൽ സൈനിക പട്രോളിങ് നടത്തുമ്പോൾ സൈനികര്‍ ആയുധങ്ങൾ കയ്യില്‍ കരുതാൻ പാടില്ലെന്ന് ഈ കരാറില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യം ഉള്ളപ്പോൾ നിരായുധരായി ഇന്ത്യൻ സൈനികര്‍ പോയെതെന്തിനെന്നത് ചോദ്യമായി അവേശേഷിക്കുന്നു. ചൈനീസ് സൈനിക വാഹനങ്ങൾ അതിര്‍ത്തി പ്രദേശത്ത് വിന്യസിക്കുന്നത് സാറ്റലൈറ്റ് ചിത്രങ്ങളില്‍ പോലും വ്യക്തമാണ്. എന്നാല്‍ കരാറുകൾ ഇരുരാജ്യങ്ങൾ പരസ്പരം സൈനിക ശക്തിയും കഴിവും ഉപയോഗിക്കാൻ അനുവദിക്കുന്നില്ല. ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‍റെ പട്രോളിങ് പിന്തുടരുന്നത് പോലും അനുവദനീയമല്ല. ഒരു പ്രവിശ്യാ വിന്യാസ പ്രശ്നം കണ്ടെത്തിയാൽ കരാറുകളിൽ അവ പരിഹരിക്കാനുള്ള രീതികൾ പരാമർശിക്കുന്നുണ്ട്.
നുഴഞ്ഞുകയറ്റം കണ്ടെത്തുമ്പോൾ കരാറിനെ മാനിക്കുന്നതിന്‍റെ ഭാഗമായി രാജ്യങ്ങഎ തമ്മില്‍ ആശയവിനിമയം നടത്താറുണ്ട്. ‘നിങ്ങൾ ഞങ്ങളുടെ പ്രദേശത്തിനകത്താണ്, ദയവായി തിരികെ പോകുക’ എന്നെഴുതിയ ബാനറുകൾ സൈനികര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. അതിർത്തിയിലെ പൊരുത്തക്കേടുകൾ കൈകാര്യം ചെയ്യുന്നതിന് ഇരുവരും തമ്മില്‍ സംഭാഷണങ്ങളും പതിവായി സംഭവിക്കുന്നതാണ്. വിവിധ അതിർത്തി പോയിന്‍റുകളിലെ പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രാദേശിക തലത്തിൽ രണ്ട് സൈന്യങ്ങളും തമ്മിൽ ആശയവിനിമയം നടത്താൻ ഇരുവിഭാഗത്തിനും വ്യാഖ്യാതാക്കൾ ഉണ്ടാവും. എൽഎസിയിൽ പോസ്റ്റുചെയ്ത ഇന്ത്യൻ സൈന്യത്തിലെ ഭാഷാ വിദഗ്ധർക്ക് ചൈനീസും ഇംഗ്ലീഷും സംസാരിക്കാൻ കഴിയും. അതുപോലെ തന്നെ ചൈനീസ് വ്യാഖ്യാതാക്കൾ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാൻ കഴിയുന്നവരുമായിരിക്കും.
സാധാരണ സൈനിക നിയമങ്ങൾ അനുസരിച്ച് സൈന്യത്തിന് സ്വയം പ്രതിരോധത്തിനായി ആയുധങ്ങൾ ഉപയോഗിക്കാൻ കഴിയും. തിങ്കളാഴ്‌ച ഗല്‍വാനില്‍ ഇന്ത്യൻ സൈന്യം പട്രോളിങിന് ആയുധങ്ങളില്ലാതെ എന്തിനാണ് നീങ്ങിയതെന്നും ആരുടെ നിർദേശപ്രകാരം ചൈനീസ് സൈന്യത്തെ സ്വയം പ്രതിരോധ മാര്‍ഗങ്ങളില്ലാതെ നേരിട്ടുവെന്നതും ചോദ്യങ്ങശളായി നിലനില്‍ക്കുകയാണ്.