ന്യൂഡൽഹി: കർഷകർക്ക് അവസാനം വരെ പിന്തുണ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജനങ്ങള്‍ കർഷകർക്ക് പിന്തുണയറിയിച്ച് ഒരു ദിവസം ഉപവാസം നടത്തണമെന്നും കെജ്‌രിവാൾ അഭ്യർഥിച്ചു. കെജ്‌രിവാൾ ആം ആദ്മി പാര്‍ട്ടി ആസ്ഥാനത്ത് നിരാഹാരമിരിക്കും. അതേസമയം, കർഷക സമരം 19-ാം ദിവസത്തിലേക്ക് കടന്നു.
എല്ലാ കര്‍ഷക സംഘടനകളുടെയും നേതാക്കളും ഇന്ന് ഒന്‍പത് മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കും. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് നിരാഹാരം. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളില്‍ നേതാക്കള്‍ക്കൊപ്പം കര്‍ഷകരും സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കും. പ്രതിഷേധക്കാർ ഇന്ന് രാജ്യവ്യാപകമായി എല്ലാ ജില്ലാ ഓഫീസുകളിലേക്കും പ്രകടനം നടത്തും.