ന്യൂഡൽഹി: കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള പൂര്‍ണ പിന്തുണയുടെ ഭാഗമായി എല്ലാം മുസ്ലീം വിഭാഗങ്ങളും വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍ത്തിവെച്ചു. എല്ലാവരും വീടുകളില്‍ ഇരുന്ന് പ്രാര്‍ഥിക്കാനും പള്ളികളില്‍ ആഹ്വാനം ചെയ്തു. പള്ളിയിലെ പ്രധാന മതപുരോഗഹിതര്‍ മാത്രം വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുമെന്ന് ജമാഅത്തെ ഇസ്ലാമി ശരീ അത്ത് കൗണ്‍സില്‍ വ്യക്തമാക്കി. ഷിയ വിഭാഗത്തിന്‍റെ എല്ലാ പള്ളികളിലും പ്രാര്‍ഥനകള്‍ രാജ്യത്തുടനീളം നിര്‍ത്തിവെച്ചിട്ടുണ്ട്.
സര്‍ക്കാരിന്‍റെ അടുത്ത അറിയിപ്പുണ്ടാകുന്നതുവരെ വീടുകളില്‍ ഇരുന്നുകൊണ്ട് പ്രാര്‍ഥന നടത്താനാണ്എല്ലാവരും തീരുമാനിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും പ്രാഥമിക ലക്ഷ്യം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ജീവന് സംരക്ഷണം നല്‍കുക എന്നതാകണം. ആളുകളോട് വീട്ടില്‍ തന്നെ തുടരാന്‍ ഉച്ചഭാഷിണികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും എല്ലാ പള്ളി ഭരണാധികാരികളും ആവശ്യപ്പെടുന്നുണ്ട്.
കശ്മീരിലും വെള്ളിയാഴ്ച പ്രാര്‍ഥന നിര്‍ത്തിവെക്കണമെന്ന് വിവിധ മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടു. തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ 3 മുതല്‍ അഞ്ച് വരെ ആളുകള്‍ പ്രാര്‍ഥനക്കായി എത്തുന്നുണ്ട്.