ETV Bharat / bharat

കൊവിഡ് 19; പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം - Coronavirus guidelines

ഫെബ്രുവരി 15 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ പ്രവാസികൾ ക്വാറന്‍റൈനില്‍ തുടരണമെന്നും അല്ലാത്ത പക്ഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ പറയുന്നു.

coronavirus  COVID-19  Coronavirus guidelines  പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍
author img

By

Published : Mar 29, 2020, 5:39 PM IST

ന്യൂഡൽഹി: രാജ്യ വ്യാപകമായി ലോക് ഡൗൺ നിലവിൽ വന്ന സാഹചര്യത്തിൽ ഏകീകൃത മാര്‍ഗ്ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ മാര്‍ഗ്ഗ നിര്‍ദേശം അനുസരിച്ച് ആശുപത്രികൾ, വെറ്ററിനറി ആശുപത്രികൾ, ഫാർമസികൾ, ലബോറട്ടറികൾ, ഗവേഷണ ലാബുകൾ എന്നിവ പ്രവർത്തിപ്പിക്കാം. എല്ലാ മെഡിക്കൽ ഓഫീസർമാർക്കും നഴ്‌സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും ആശുപത്രിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പോകുന്നവര്‍ക്കും യാത്രാ വിലക്കില്ല.

ഷോപ്പുകൾ, ബാങ്കുകൾ, പ്രിന്‍റിങ് സ്ഥാപനങ്ങൾ, ഇലക്ട്രോണിക് മീഡിയ, ടെലികമ്മ്യൂണിക്കേഷൻ, ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമായ ഇടങ്ങൾ ഒഴികെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടണം. കേന്ദ്ര സായുധ പൊലീസ് സേന, വൈദ്യുതി, ജലം, സാമൂഹ്യക്ഷേമ വകുപ്പ്, കാർഷിക ഉൽ‌പന്നങ്ങൾ നിര്‍മ്മിക്കുന്ന ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട ഓഫീസുകൾ തുടങ്ങിയവയും പ്രവര്‍ത്തിപ്പിക്കാമെന്ന് പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങൾ വ്യക്തമാക്കുന്നു. മരുന്ന് നിര്‍മ്മാണ ശാലകൾ, മെഡിക്കൽ ഉപകരണങ്ങൾ നിര്‍മ്മിക്കുന്ന ഫാക്ടറി, കൽക്കരി, ധാതു ലവണങ്ങൾ തുടങ്ങിയവ ഉൽ‌പാദനത്തിനുള്ള വ്യാവസായിക യൂണിറ്റുകൾ തുടങ്ങിയവ ലോക് ഡൗണില്‍ പ്രവര്‍ത്തിക്കും. അതേ സമയം, ഗതാഗത സംവിധാനങ്ങൾ അടഞ്ഞ് കിടക്കും.

ഫെബ്രുവരി 15 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ പ്രവാസികൾ ക്വാറന്‍റൈനില്‍ തുടരണമെന്നും അല്ലാത്ത പക്ഷം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 പ്രകാരം ഇവര്‍ക്കെതിരെ നടപടിയെടുക്കാവുന്നതാണെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ പറയുന്നു. സെക്ഷൻ 188 പുറമെ ദുരന്തനിവാരണ നിയമം 2005 ലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇത്തരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.