കൊൽക്കത്ത: ബംഗാളിലെ പശ്ചിമ മിഡ്‌നാപൂർ ജില്ലയിൽ നാല് നില കെട്ടിടം കനാലിലേക്ക് തകർന്നു വീണു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കെട്ടിടം മുൻവശത്തേക്ക് ചായുകയും കനാലിലേക്ക് തകര്‍ന്ന് വീഴുകയുമായിരുന്നു. മുകളിലത്തെ രണ്ട് നിലകൾ കെട്ടിടത്തിൽ നിന്ന് വേര്‍പ്പെട്ടു.
കനാൽ കുഴിക്കുന്നതിനിടെ അനക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് ജീവനക്കാർ സ്ഥലത്ത് നിന്നും മാറിയതിനാൽ ആളപായം ഒഴിവായെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജില്ലയിലെ ദാസ്പൂർ ബ്ലോക്കിലെ ഗോംറൈ കനാലിൽ ഡ്രെഡ്ജിംഗ് ജോലികൾ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് കനാലിന് അരികില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ അടിത്തറ തകരാറിലായിരിക്കാം എന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.