ഭുവനേശ്വർ: ഒഡിഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം 87 ആയി. ഏപ്രില്‍ 23-ന് ജാജ്പൂർ ജില്ലയില്‍ നാല് പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി. മൂന്ന് സ്‌ത്രീകൾക്കും ഒരു പുരുഷനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് ബാധിച്ച 87 പേരില്‍ 33 പേർ വൈറസ് മുക്തരായി. 53 പേര്‍ ഐസൊലേഷനില്‍ കഴിയുകയാണ്. ഭുവനേശ്വർ ഉൾപ്പെടുന്ന ഖുദ്ര ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികൾ ഉള്ളത്. 46 പേർക്കാണ് ജില്ലയില്‍ കൊവിഡ് ബാധിച്ചത്. തൊട്ടുപിന്നിലുള്ള ജാജ്പൂർ ജില്ലയില്‍ 12 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു.
ഒഡിഷയില്‍ കൊവിഡ് ബാധിതർ 87 ആയി - കൊവിഡ് വാർത്ത
സംസ്ഥാനത്ത് ഇതുവരെ 33 പേർ കൊവിഡ് മുക്തരായി. 53 പേര്‍ ഐസൊലേഷനില്‍ കഴിയുകയാണ്