ETV Bharat / bharat

ബാലവേലയിൽ ഏർപ്പെട്ട 26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; നാല് പേർ അറസ്റ്റിൽ

തെലങ്കാനയിൽ നിന്നടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 26 കുട്ടികളെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.

Four arrested in Telangana  Child labour in India  Child trafficking in India  ബാലവേല  26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി  നാല് പേർ അറസ്റ്റിൽ  കുട്ടികളെ കടത്തൽ  തെലങ്കാനയിൽ കുട്ടികളെ കടത്തൽ
ബാലവേലയിൽ ഏർപ്പെട്ട 26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; നാല് പേർ അറസ്റ്റിൽ
author img

By

Published : Jan 21, 2021, 7:41 AM IST

ഹൈദരാബാദ്: സംസ്ഥാനത്ത് ബാലവേലയിൽ ഏർപ്പെട്ട 26 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. തെലങ്കാന, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാർ, മധ്യപ്രദേശ്, എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് പൊലീസ് കണ്ടെത്തിയത്. തെലങ്കാനയിലെ ഭോംഗീറിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ കുട്ടികളെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. സോഫ, കസേര നിർമാണ കമ്പനി ഉടമസ്ഥരാണ് ബാലവേലക്ക് പിന്നിലെന്നും കുട്ടികളെ ചൂഷണം ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു. കമ്പനികളുടെ പരിസരത്തായാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.