മുംബൈ: ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയില്‍ സ്ത്രീയടക്കം നാലുപേര്‍ മുംബൈ പൊലീസിന്‍റെ പിടിയിലായി. എയര്‍ലൈന്‍ കമ്പനിയിലെ ജോലിക്കായി 1,30,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പട്ടതായാണ് പരാതി. യോഗേഷ് ടുക്കരാന്‍ രാത്തോര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധയില്‍ വനിതയാണ് ആദ്യം പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ അംഗമായ സ്ത്രീയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാള്‍ സെന്‍റര്‍ നടത്തിവരുകയായിരുന്നു നാല്‍വര്‍ സംഘം. ഇവര്‍ക്കെതിരെ പൊലീസ് വഞ്ചനാ കുറ്റത്തിന് ഐ പി സി 419, ഐ പി സി 420 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യോഗേഷ് വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘം ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നാലംഗ സംഘം പിടിയിൽ - four-arrested-for-duping-people-on-pretext-of-providing-jobs-in-mumbai
തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ. മുംബൈയില്‍ നോദിയ എന്നപേരില്‍ കാള്‍ സെന്‍റര്‍ നടത്തിവരുകയായിരുന്നു സംഘം
![ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: നാലംഗ സംഘം പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4239954-573-4239954-1566743428514.jpg?imwidth=3840)
മുംബൈ: ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന പരാതിയില്‍ സ്ത്രീയടക്കം നാലുപേര്‍ മുംബൈ പൊലീസിന്‍റെ പിടിയിലായി. എയര്‍ലൈന്‍ കമ്പനിയിലെ ജോലിക്കായി 1,30,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പട്ടതായാണ് പരാതി. യോഗേഷ് ടുക്കരാന്‍ രാത്തോര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധയില്‍ വനിതയാണ് ആദ്യം പിടിയിലായത്. തട്ടിപ്പ് സംഘത്തിലെ അംഗമായ സ്ത്രീയില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മറ്റ് മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാള്‍ സെന്‍റര്‍ നടത്തിവരുകയായിരുന്നു നാല്‍വര്‍ സംഘം. ഇവര്‍ക്കെതിരെ പൊലീസ് വഞ്ചനാ കുറ്റത്തിന് ഐ പി സി 419, ഐ പി സി 420 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. യോഗേഷ് വെബ്സൈറ്റില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് സംഘം ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
https://www.etvbharat.com/english/national/state/maharashtra/four-arrested-for-duping-people-on-pretext-of-providing-jobs/na20190825131010643
Conclusion: