ETV Bharat / bharat

ഭരണഘടന ദിനം; സംശയങ്ങൾക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ - മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ

ഭരണഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഭരണഘടനയുടെ സമകാലിക വെല്ലുവിളികളെക്കുറിച്ചും  ഇടിവി ഭാരതിനോട് വിശദീകരിക്കുകയാണ് മുൻ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാർ.

ഭരണഘടന ദിനം; സംശയങ്ങൾക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ
author img

By

Published : Nov 25, 2019, 4:41 PM IST

Updated : Nov 25, 2019, 7:42 PM IST

ന്യൂഡൽഹി: 1949 ൽ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന്‍റെ സ്മരണയ്ക്കായി നവംബർ 26 ന് ഭരണഘടന ദിനം അല്ലെങ്കിൽ സംവിധൻ ദിവാസ് ആഘോഷിക്കുമ്പോൾ, നമ്മുടെ ജനാധിപത്യത്തിന്‍റെ അവസ്ഥയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ആശങ്കകളും തുടരുകയാണ്.

ഭരണഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും നമ്മുടെ രാജ്യത്തിന് അടിത്തറ പാകിയ സുപ്രധാന രേഖയുടെ സമകാലിക വെല്ലുവിളികളെക്കുറിച്ചും ഇടിവി ഭാരതിനോട് വിശദീകരിക്കുകയാണ് മുൻ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാർ.

ഭരണഘടനയുടെ പവിത്രത

ഇന്ത്യൻ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഇപ്പോഴും ഭരണഘടനയെയും അതിന്‍റെ മൂല്യങ്ങളെയും പവിത്രമായി കണക്കാക്കുന്നുണ്ടെങ്കിലും, ചില വ്യതിചലനങ്ങളും വൈരുധ്യങ്ങളും ഈ മൂല്യങ്ങളിൽ ഇന്ന് ഉണ്ടാകുന്നുണ്ടെന്ന് അശ്വനി കുമാർ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മുടെ ഭരണഘടനയുടെ പവിത്രത ഇല്ലാതാകുകയാണോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

ഭരണഘടനാ മൂല്യങ്ങൾ നടപ്പാക്കുന്നതിനെ സംബന്ധിച്ചിടത്തോളം ചില നിരാശകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത് പവിത്രതയുടെ അഭാവം കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ പ്രക്രിയകളുടെ വികലത കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "എന്തുവിലകൊടുത്തും തെരഞ്ഞെടുപ്പ് വിജയം നേടുക" എന്ന ചിന്ത അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്നുവെന്നും അശ്വനി കുമാർ പറഞ്ഞു.

ഭരണഘടന ദിനം; സംശയങ്ങൾക്ക് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ

ലോകത്ത് ഒരിടത്തും ഉട്ടോപ്യയിലേതു പോലെയുള്ള ഭരണഘടനയില്ല. അത്തരം ഒരു ഭരണഘടനയ്ക്കായി നമുക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണഘടനയും ഇന്ത്യയുടെ വൈവിധ്യവും

കാലത്തിനനുസരിച്ച് ഭരണഘടനയിലെ ഭേദഗതികൾ അനിവാര്യമാണ്. അതു കൊണ്ട് തന്നെ ഭരണഘടനയെ ജീവിച്ചിരിക്കുന്ന രേഖയായാണ് കണക്കാക്കപ്പെടേണ്ടതെന്നും അശ്വനി കുമാർ പറയുന്നു.

ഇന്ത്യയുടെ വൈവിധ്യം കാത്തുസൂക്ഷിക്കുകയെന്നതാണ് ഭരണഘടനയുടെ തത്വ ലക്ഷ്യമെന്ന് അശ്വനി കുമാർ പറഞ്ഞു. “70 വർഷത്തിനുശേഷവും ജനാധിപത്യവും മതേതരവുമായ രീതിയിൽ ഇന്ത്യ നിലനിൽക്കുന്നുണ്ടെങ്കിൽ ഭരണഘടന അതിന്‍റെ ഉദ്ദേശങ്ങൾ നിറവേറ്റിയിട്ടുണ്ടെന്നാണ് കണക്കാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ പദ്ധതികളെ മറികടക്കാൻ ശ്രമിക്കുന്ന ഇന്ത്യയുടെ കുള്ളൻ രാഷ്ട്രീയമാണ് ഭരണഘടനയുടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും കുമാർ അഭിപ്രായപ്പെട്ടു.

ഭരണഘടനയിൽ തന്‍റെ വ്യക്തിപരമായ നിരാശകളിൽ ഒന്നാണ് ജാതി വ്യവസ്ഥയിലെ ശാശ്വതീകരണമെന്ന് അശ്വിനി കുമാർ പറഞ്ഞു. ഭരണഘടന ഈ വിഷയം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നുവെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു.

ഭരണഘടനയും ജനാധിപത്യവും

“ജനങ്ങളുടെ ജനാധിപത്യ മനോഭാവത്തെ ചോദ്യം ചെയ്യാൻ കഴിയില്ല”, ജനാധിപത്യം ഭരണഘടനയുടെ “വിലപേശാനാവാത്ത” ഭാഗമാണെന്നും അശ്വനി കുമാർ വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യത്തിന്‍റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അശ്വനി കുമാറിന്‍റെ പ്രതികരണം.

നമ്മുടെ ജനാധിപത്യം അതിന്‍റെ ഗുണനിലവാരം നിലനിർത്തുന്നുണ്ടോ, ഒപ്പം സ്ഥിരത പുലർത്തുന്നുണ്ടോ, അല്ലെങ്കിൽ അത് ഉള്ളിൽ നിന്ന് ഇല്ലാതാകുമോ എന്നത് കാലത്തിനെ തെളിയിക്കാൻ സാധിക്കുള്ളൂ എന്ന് പഞ്ചാബ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച മുൻ രാജ്യസഭാ എംപി ചൂണ്ടിക്കാട്ടി.

“ഒരു ഘട്ടത്തിൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം കൂടുതൽ ആഴത്തിലായിട്ടുണ്ട്, മറ്റൊരു ഘട്ടത്തിൽ അത് പൊള്ളയായതാണെന്നും,” കുമാർ കൂട്ടിച്ചേർത്തു.

ജനാധിപത്യത്തെ വലിയ വീക്ഷണകോണിലേക്ക് നോക്കുന്നതിനുപകരം, രാജ്യം അതിനെ തെരഞ്ഞെടുപ്പിന്‍റെ കാഴ്ചപ്പാടിൽ മാത്രമാണ് കാണുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലങ്ങളാകട്ടെ വിവിധ പാർട്ടികളുടെ പണവും പേശീശക്തിയുമനുസരിച്ചാണ് തീരുമാനിക്കപ്പെടുന്നത്. രാഷ്ട്രീയ ജനാധിപത്യത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തിയെന്ന് ന്യായമായി അവകാശപ്പെടാൻ ആർക്കും കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. 1960- 70 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യത്തിനുണ്ടായിരുന്ന ഗുണനിലവാരം വരും കാലങ്ങളിൽ നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:

Ashwaini Kumar

Conclusion:
Last Updated : Nov 25, 2019, 7:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.