പൂനെ: മഹാരാഷ്ട്രയിലെ കാർവെ റോഡിനടുത്ത് ഭക്ഷണം എത്തിക്കാൻ വന്ന ഡെലിവറി ബോയ് വളർത്തുനായയുമായി മുങ്ങി. തിങ്കളാഴ്‌ച ഉച്ചക്കാണ് സംഭവം. വളർത്തുനായ 'ടോട്ടു'വിനെ കാണാതായ വിവരം ഉടമസ്ഥ വന്ദന ഷാ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു. കാണാതാവുന്നതിന് തൊട്ട് മുമ്പ് വരെ നായ വീട്ടുപരിസരത്ത് ഉണ്ടായിരുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചു. അതേസമയം വിവരം അടുത്തുള്ള മറ്റ് ഭക്ഷണ വിതരണക്കാരോട് അന്വേഷിച്ചപ്പോൾ അവർ നായയെ തിരിച്ചറിയുകയും കൂടെ ജോലി ചെയ്യുന്ന ഒരാൾ എടുത്തുകൊണ്ട് പോയതാണെന്ന് പറഞ്ഞതായും ഷാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
നായയുമായി നിൽക്കുന്ന ഒരാളുടെ ചിത്രം ഷായ്‌ക്ക് ലഭിക്കുകയും സൊമാറ്റോയിലെ ജോലിക്കാരനായ തുഷാർ ആണതെന്ന് കണ്ടെത്തുകയും ചെയ്‌തു. ഫോൺ വിളിച്ച് നായയെ ആവശ്യപ്പെട്ടപ്പോൾ കുറ്റം ഏറ്റെടുക്കുകയും എന്നാൽ നായയെ ഉടൻ തരാൻ സാധിക്കില്ലെന്നും തുഷാർ പറഞ്ഞതായും ഷാ പറയുന്നു.
ഡെലിവറി ബോയ് വളർത്തുനായയുമായി മുങ്ങി - പൂനെ മഹാരാഷ്‌ട്ര
വളർത്തുനായ 'ടോട്ടു'വിനെ ഒക്‌ടോബർ ഏഴിന് കാണാതായെന്ന വിവരം ഉടമസ്ഥ വന്ദന ഷാ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തിരുന്നു.

Conclusion: