ETV Bharat / bharat

ചിക്കാഗോയിലെ പ്രവാസികളുമായി കൂടിക്കാഴ്‌ച നടത്തും; നിർമല സീതാരാമൻ - ചിക്കാഗോ സന്ദർശനം

അമേരിക്കയില്‍ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരത്തിൽ ഒരു ദിവസത്തെ സന്ദർശനമാണ് ധനമന്ത്രി നടത്തുന്നത്.

ചിക്കാഗോയിലെ പ്രവാസികളുമായി കൂടിക്കാഴ്‌ച നടത്തും; നിർമല സീതാരാമൻ
author img

By

Published : Oct 20, 2019, 12:35 PM IST

വാഷിങ്ടൺ: വ്യവസായ പ്രമുഖരെയും പ്രവാസികളെയും സന്ദർശിക്കുന്നതിനായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് ചിക്കാഗോയിൽ എത്തും. അമേരിക്കയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരത്തിൽ ഒരു ദിവസത്തെ സന്ദർശനത്തിനാണ് എത്തുന്നത്. വാഷിങ്ടണിൽ അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്)യുടെ വാർഷിക സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് ധനമന്ത്രി ചിക്കാഗോ സന്ദർശിക്കുന്നത്. ചിക്കാഗോയിലെ പ്രവാസികളുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്‌ച നടത്തുമെന്നും ഒരു ദിവസം അവിടെ ചിലവഴിക്കുമെന്നും കേന്ദ്ര ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചിക്കാഗോ സന്ദർശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.