ശ്രീനഗർ: ലഷ്കർഇ തോയിബയുമായി ബന്ധമുള്ള അഞ്ച് പേർ വടക്കന്‍ കശ്മീരില്‍ പൊലീസിന്‍റെ പിടിയിലായി. രണ്ട് സംഭവങ്ങളിലായാണ് പ്രതികൾ പിടിയിലായത്. സോനാപൂർ പട്ടണത്തില്‍ തീവ്രവാദ ആശയങ്ങൾ ഉൾക്കോള്ളുന്ന ഭീഷണി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്‌റ്ററുകൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസ് പിടിയിലായി. ഹിലാല്‍ അഹമ്മദ്, സഹില്‍ നസീർ, പീർസാ മുഹമ്മദ് സഹീർ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഭീഷണി സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ പൊലീസ് കണ്ടെടുത്തു.
മറ്റു രണ്ട് പേർ കുപ്പുവാര ബൈപ്പാസ് ക്രോസിങ്ങില്‍ വെച്ചാണ് പിടിയിലായത്. നൗപൊരാ സ്വദേശി ബഷീർ മിർ, ദാർപോരാ സ്വദേശി അജാസ് അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും വെടിക്കോപ്പുകൾ ഉൾപ്പെടെ കണ്ടെടുത്തു. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.