ഹൈദരാബാദ് : അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് തെറ്റായ വിവരങ്ങൾ നൽകി ആധാർ കാർഡുകളും ഇന്ത്യൻ പാസ്‌പോർട്ടുകളും കരസ്ഥമാക്കിയ അഞ്ച് റോഹിംഗ്യൻ മുസ്ലീങ്ങൾ തെലങ്കാനയിൽ അറസ്റ്റിലായി. മൂന്ന് സ്ത്രീകളടക്കം 25- 45 വയസിനിടയിലുള്ള അഞ്ച് പേരിൽ നിന്നായി രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകൾ, അഞ്ച് ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. മ്യാൻമറിൽ നിന്നും വർഷങ്ങൾക്കുമുമ്പ് ബംഗ്ലാദേശിലൂടെ രാജ്യത്ത് പ്രവേശിച്ച് കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ താമസിച്ചു. പിന്നീട് സഹീറാബാദിൽ സ്ഥിരതാമസമാക്കി. ശേഷം അവിടെ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടർന്ന് അഞ്ചുപേർക്കും ആധാർ കാർഡുകളും വോട്ടർ ഐഡികളും ലഭിച്ചു. 2018 ൽ രണ്ട് പേർ ഇന്ത്യൻ പാസ്‌പോർട്ട് കരസ്ഥമാക്കി. ഐപിസി സെക്ഷൻ 420 , പാസ്‌പോർട്ട് നിയമം എന്നിവ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. അഞ്ചുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തെലങ്കാനയില്‍ അഞ്ച് റോഹിംഗ്യൻ മുസ്ലീങ്ങൾ അറസ്റ്റിൽ - തെലങ്കാന
25 -45 വയസിനിടയിലുള്ള അഞ്ച് പേരിൽ നിന്നായി രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകൾ, അഞ്ച് ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.