ETV Bharat / bharat

പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത അഞ്ചു പേർ അറസ്‌റ്റില്‍ - കൂട്ടബലാത്സംഗം

സംഭവം നടന്നയുടനെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു

Jamshedpur girl gang-raped at gunpoint  jharkhand rape case  five men rape girl  gang-rape at gunpoint  Jamshedpur rape  Jharkhand crime against women  കൂട്ടബലാത്സംഗം  അഞ്ചു പേരെ അറസ്‌റ്റ് ചെയ്‌തു
പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത അഞ്ചു പേരെ അറസ്‌റ്റ് ചെയ്‌തു
author img

By

Published : Oct 10, 2020, 2:49 PM IST

റാഞ്ചി: ജാർഖണ്ഡിലെ ജംഷദ്‌പൂരിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ അഞ്ചു പേരെ അറസ്‌റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വൈകിട്ട് കാമുകനൊപ്പം ബാഗ്ബെറ പ്രദേശത്ത് പോയിരിക്കുകയായിരുന്ന പെൺകുട്ടിയെയും കാമുകനെയും അവിടെയെത്തിയ പ്രതി തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി കലിയാദി ഗോശാലയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കാമുകനെ കെട്ടിയിട്ടതിനു ശേഷം പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

അറസ്‌റ്റ് ചെയ്‌തവരിൽ പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈൽ ഹോമിലേക്ക് അയക്കുകയും മറ്റുള്ളവരെ റിമാൻഡ് ചെയ്യുകയും ചെയ്‌തു. ശങ്കർ ടിയു, റോഷൻ കുജുർ, സൂരജ് പത്രോ, സണ്ണി സോറൻ എന്നിവരാണ് അറസ്‌റ്റിലായത്. ഒരു പിസ്‌റ്റളും രണ്ട് ലൈവ് വെടിയുണ്ടകളും ഇവരിൽ നിന്ന് കണ്ടെടുത്തു. സംഭവം നടന്നയുടനെ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഡാൻസ് ക്ലാസ്സിൽ നിന്ന് മടങ്ങുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി ആദ്യം പറഞ്ഞിരുന്നത് എന്നാൽ അന്വേഷണത്തിനിടെ ഇത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.