ജയ്‌പൂര്‍: രാജസ്ഥാനിലെ ഭരത്‌പൂരില്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. ജില്ലയിലെ കമാൻ മേഖലയിലാണ് സംഭവം. അമിത മദ്യപാനത്തെ തുടര്‍ന്ന ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ മരണപ്പെടുകയായിരുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടം ചെയ്യാതെയാണ് ദഹിപ്പിച്ചതെന്നും അതിനാല്‍ മരണകാരണത്തില്‍ വ്യക്തത കുറവുണ്ടെന്നും പൊലീസ് അറിയിച്ചു. വ്യാജ മദ്യമാണ് കഴിച്ചതെന്നതില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല. സംഭവത്തില്‍ എക്‌സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമിത മദ്യപാനം; രാജസ്ഥാനില്‍ അഞ്ച് പേര്‍ മരിച്ചു - മദ്യ ദുരന്തം വാര്‍ത്തകള്‍
ഭരത്‌പൂര്‍ ജില്ലയിലെ കമാൻ മേഖലയിലാണ് സംഭവം.