റായ്‌പൂർ: ഛത്തീസ്‌ഗഡിലെ സുക്‌മയിൽ നടന്ന നക്‌സൽ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് വീരമൃത്യു. അസിസ്റ്റന്‍റ് കമ്മാൻഡന്‍റായ നിതിൽ ഭലേറാവുവാണ് വീരമൃത്യു വരിച്ചത്. 206 കോബ്ര ബറ്റാലിയനിലെ ഉൾപ്പെടുന്ന പത്തോളം സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ജില്ലയിലെ ചിന്തഫുഗ വനമേഖലയിൽ ഇന്നലെ രാത്രിയായിരുന്നു ബോംബ് സ്ഫോടനം. പരിക്കേറ്റ ഉദ്യോഗസ്ഥരിൽ സെക്കൻഡ്-ഇൻ-കമ്മാൻഡന്‍റും ഉൾപ്പെടുന്നു. അപകട സ്ഥലത്ത് ഹെലികോപ്‌റ്റർ എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ട് പേരെ റായ്‌പൂരിലേക്ക് എത്തിച്ചു. രണ്ട് പേർ ചിന്താൽനർ സിആർപിഎഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണം; സിആർപിഎഫ് ജവാന് വീരമൃത്യു - നക്‌സൽ ആക്രമണം സിആർപിഎഫ്
206 കോബ്ര ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്.