ETV Bharat / bharat

ആൾക്കൂട്ട ആക്രമണത്തിലെ കൊലപാതകം: വിധവയ്ക്ക് സർക്കാർ ജോലി നല്‍കണമെന്ന് ആവശ്യം

ജൂൺ 18നാണ് റാഞ്ചിയിലെ ഖാർസ്വാനില്‍ തബ്രിസ് അൻസാരി എന്ന യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

author img

By

Published : Jun 24, 2019, 9:43 PM IST

ആൾക്കൂട്ട കൊലപാതകം

റാഞ്ചി: ജാർഖണ്ഡില്‍ ആൾക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. ജൂൺ 18നാണ് റാഞ്ചിയിലെ ഖാർസ്വാനില്‍ തബ്രിസ് അൻസാരി എന്ന യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിൾ മോഷ്ടിച്ചു എന്നാരോപിച്ചാണ് മർദ്ദനം. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മരത്തില്‍ കെട്ടിയിട്ട് മർദ്ദിക്കുന്നതിനിടെ ജയ് ശ്രീരാം എന്ന് പറയാൻ നിർബന്ധിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മർദ്ദനത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തബ്രിസ് നാല് ദിവസങ്ങൾക്ക് ശേഷമാണ് മരിക്കുന്നത്. കൃത്യമായ ചികിത്സ നല്‍കാനും ബന്ധുക്കളെ കാണാനും അനുവദിച്ചില്ലെന്ന് ആരോപണം ഉണ്ടായിരുന്നു. മതത്തിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്നും തബ്രിസിന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം നല്‍കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

Five Arrested In Jharkhand Mob Killing  2 Police Officers Suspended  Mob Killing  റാഞ്ചി  ആൾക്കൂട്ട കൊലപാതകം
ANI ട്വിറ്റര്‍

Intro:Body:

ആൾക്കൂട്ട ആക്രമണത്തിലെ കൊലപാതകം: വിധവയ്ക്ക് സർക്കാർ ജോലി നല്‍കണമെന്ന് ആവശ്യം

റാഞ്ചി: ജാർഖണ്ഡില്‍ ആഞ്ഞക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. ജൂൺ 18നാണ് റാഞ്ചിയിലെ ഖാർസ്വാനില്‍ തബ്രിസ് അൻസാരി എന്ന യുവാവിനെ ഒരു സംഘം ആളുകൾ മർദ്ദിച്ച് കൊലപ്പെടുത്തിയത്. മോട്ടോർ സൈക്കിൾ മോഷ്ടിച്ചു എന്നാരോപിച്ചാണ് മർദ്ദനം. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മരത്തില്‍ കെട്ടിയിട്ട് മർദ്ദിക്കുന്നതിനിടെ ജയ് ശ്രീരാം എന്ന് പറയാൻ നിർബന്ധിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. മർദ്ദനത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തബ്രിസ് നാല് ദിവസങ്ങൾക്ക് ശേഷമാണ് മരിക്കുന്നത്. കൃത്യമായ ചികിത്സ നല്‍കാനും ബന്ധുക്കളെ കാണാനും അനുവദിച്ചില്ലെന്ന് ആരോപണ ഉണ്ടായിരുന്നു. മതത്തിന്‍റെ പേരിലാണ് ആക്രമണം നടന്നതെന്നും  തബ്രിസിന്‍റെ കുടുംബത്തിന് സർക്കാർ ധനസഹായം നല്‍കണമെന്നും ഭാര്യയ്ക്ക് ജോലി നല്‍കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.