ഭുവനേശ്വര്‍: ലോക്ക് ഡൗണിന്‍റെ ഭാഗമായി കേരളത്തില്‍ കുടുങ്ങിയ 1150 തൊഴിലാളികളുമായി ഒഡിഷയിലേക്ക് പുറപ്പെട്ട ആദ്യ ട്രെയിന്‍ ഗന്‍ജാം ജില്ലയില്‍ എത്തി. വെള്ളിയാഴ്ച വൈകിട്ട് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്. ഓപ്പറേഷന്‍ ശുഭയാത്ര എന്ന് പേരിലാണ് പദ്ധതി നടപ്പാക്കിയത്.
ഞായറാഴ്ച രാവിലെയാണ് ഗന്‍ജാം ജില്ലയിലെ ജഗന്നാദ്പൂര്‍ സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയത്. തുടര്‍ന്ന് കുര്‍ദ റോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിച്ചു. യാത്രക്കാരെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമാണ് കേരളത്തില്‍ നിന്നും യാത്ര തുങ്ങിയത്. സംസ്ഥാനത്ത് തിരിച്ചെത്തിയ തൊഴിലാളികളെ സര്‍ക്കാര്‍ അവരവരുടെ നാട്ടില്‍ എത്തിക്കും. ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.
എറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത് കാന്തമല്‍ ജില്ലയിലാണ് (382), കേന്ദ്രപുരയില്‍ (283) പേരും എത്തി. 130 പേരാണ് ഗന്‍ജാമില്‍ എത്തിയത്. സുരക്ഷ മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറ്റിയിരുന്നില്ല. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സഹായിച്ച കേന്ദ്രസര്‍ക്കാറിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് നന്ദി അറിയിച്ചു.
ഒഡീഷയിലെ തൊഴിലാളികള്‍ക്ക് നല്ല പരിചരണമാണ് കേരളം നല്‍കിയത്. അവരെ സുരക്ഷിതമായി സംസ്ഥാനത്ത് എത്തിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു സര്‍ക്കാരുകളും സഹകരിച്ചാണ് തൊഴിലാളികളെ നാട്ടില്‍ എത്തിച്ചത്. ഓപ്പറേഷന്‍ ശുഭയാത്രക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യേഗസ്ഥര്‍ക്കും പട്നായിക്ക് നന്ദിപറഞ്ഞു.