കൊൽക്കത്ത: കൊവിഡ് വാക്‌സിനുകളുടെ 10.5 ലക്ഷത്തിലധികം ബോട്ടിലുകൾ ചൊവ്വാഴ്ച പൂനെയിൽ നിന്ന് കൊൽക്കത്തയിലെത്തുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. വാക്സിനുകൾ സംഭരിക്കുന്നതിനുള്ള ബാഗ്ബസാറിലെ സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ ഫാമിലി വെൽഫെയർ സ്റ്റോറുകളിലേക്ക് വിമാനത്താവളത്തിൽ നിന്ന് വാക്‌സിൻ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 70-80 ലക്ഷം കൊവിഡ് വാക്സിനുകൾ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് എത്തും. ബാഗ്ബസാർ സ്റ്റോറിൽ അഞ്ച് വാക്ക്-ഇൻ-കൂളറുകളും (ഡബ്ല്യുഐസി) നാല് വാക്ക്-ഇൻ-ഫ്രീസറുകളും വാക്‌സിനുകൾ സൂക്ഷിക്കാനായി ഒരുക്കിയിട്ടുണ്ട്. ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
കൊവിഡ് വാക്‌സിനുകൾ ചൊവ്വാഴ്ച കൊൽക്കത്തയിലെത്തുമെന്ന് ആരോഗ്യ വകുപ്പ്
70-80 ലക്ഷം കൊവിഡ് വാക്സിനുകൾ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് എത്തും
കൊൽക്കത്ത: കൊവിഡ് വാക്‌സിനുകളുടെ 10.5 ലക്ഷത്തിലധികം ബോട്ടിലുകൾ ചൊവ്വാഴ്ച പൂനെയിൽ നിന്ന് കൊൽക്കത്തയിലെത്തുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. വാക്സിനുകൾ സംഭരിക്കുന്നതിനുള്ള ബാഗ്ബസാറിലെ സർക്കാർ ഉടമസ്ഥതയിലുള്ള സെൻട്രൽ ഫാമിലി വെൽഫെയർ സ്റ്റോറുകളിലേക്ക് വിമാനത്താവളത്തിൽ നിന്ന് വാക്‌സിൻ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 70-80 ലക്ഷം കൊവിഡ് വാക്സിനുകൾ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് എത്തും. ബാഗ്ബസാർ സ്റ്റോറിൽ അഞ്ച് വാക്ക്-ഇൻ-കൂളറുകളും (ഡബ്ല്യുഐസി) നാല് വാക്ക്-ഇൻ-ഫ്രീസറുകളും വാക്‌സിനുകൾ സൂക്ഷിക്കാനായി ഒരുക്കിയിട്ടുണ്ട്. ജനുവരി 16 മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്.
TAGGED:
കൊവിഡ് വാക്സിനുകൾ